Trending

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും; വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കും. അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകും. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.

എല്ലാം അഡ്വാൻസ് ആയി പ്രഖ്യാപിക്കുകയും ആദ്യം നൽകുകയും ചെയ്യുക എന്നത് ആണ് സർക്കാരിന്റെ നയം. മെഡൽ ജേതാക്കൾക്ക് നൽകുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയൽ നീക്കം കഴിഞ്ഞു. അത് ഒക്ടോബർ 13ന് ജി വി രാജ ജന്മദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നൽകും.

വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനിൽക്കൽ ഉണ്ടാകില്ല. താൻ ഷൂട്ടിംഗ് പഠിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയപ്രവർത്തകൻ എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!