Local

കോവിഡ് 19; നഗരസഭ /ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ മണ്ഡലത്തിലെ നഗരസഭ / ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കേണ്ടതാണ്.

  1. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക
  2. ഹോം ക്വാറന്റൈനിലുള്ളവരുടെ ലിസ്റ്റ് വാര്‍ഡ് ജാഗ്രതാ സമിതികള്‍ക്ക് കൈമാറുക. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഈ സമിതി മുഖേന എത്തിച്ചു നല്‍കുക.
  3. വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ജാഗ്രതാ സമിതികള്‍ ആരോഗ്യ വകുപ്പിന് കൈമാറുക.
  4. ലോക് ഡൗണ്‍ മൂലം നിത്യ കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോവാനുള്ള സംവിധാനം ഏര്‍പെടുത്തുക.

5.ഓരോ വാര്‍ഡുകളിലും താമസിക്കുന്ന പ്രായം ചെന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.

  1. ഹോം ക്വാറന്റയില്‍ കഴിയുന്നവര്‍ക്ക് മാനസിക സംഘര്‍ഷം കുറക്കുന്നതിന് കൗണ്‍സിലിംഗ് സംവിധാനം ഏര്‍പെടുത്തുക. അതിന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാരെ ഉപയോഗപ്പെടുത്തുക.
  2. പ്രാദേശികമായി നിരീക്ഷണം ഏര്‍പെടുത്തുന്നതിനായി പ്രത്യേക ഐസൊലേഷന്‍ സംവിധാനത്തോടു കൂടിയ കെട്ടിടങ്ങള്‍ കണ്ടെത്തുക.
    8.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ കണക്ക് ജാഗ്രതാ സമിതികള്‍ മുഖേന ശേഖരിച്ച് പഞ്ചായത്തിന് കൈമാറുക. ഇവിടങ്ങളിലെ സാധനങ്ങളുടെ ലഭ്യതയും ഷോര്‍ട്ടേജും അധികൃതര്‍ക്ക് കൈമാറുക.
    9.കരിഞ്ചന്ത തടയുന്നതിനായി പലചരക്ക് കടകളില്‍ സാധനങ്ങളുടെ വില നിലവാരം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുക.
  3. തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഏര്‍പെടുത്തുക.
  4. കോവിഡ് കാലത്ത് ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
    12.ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് പദ്ധതി തയ്യാറാക്കുക.
  5. അടിയന്തിര ഘട്ടങ്ങില്‍ സന്ന ദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പര്യമുള്ള വളണ്ടിയര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുക.
    14.മാസ്‌ക്ക്, സുരക്ഷ വസ്ത്രങ്ങള്‍ എന്നിവ വളണ്ടിയര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തയ്യാറാക്കി നല്‍കുക.
  6. പഞ്ചായത്തിലെ പ്രധാന കവലകളില്‍ സാനിറ്റൈസേഷന്‍ പോയിന്റുകള്‍ ആരംഭിക്കുക.
  7. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
    കാരാട്ട് റസാഖ്.എം.എല്‍.എ
Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!