Local

കുന്ദമംഗലത്ത് ആരും പട്ടിണി കിടക്കില്ല; സമൂഹ അടുക്കള ശനിയാഴ്ച മുതല്‍

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്ന സമൂഹ അടുക്കള കുന്ദമംഗലത്ത് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കുന്ദമംഗലം ഹൈസ്‌കൂളിലാണ് അടുക്കള ഒരുങ്ങുന്നത്. 23 വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്‌ക്വാഡ് രൂപീകരിച്ച്ിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് സാധനങ്ങളഉം ശേഖരിച്ചുവരുകയാണ്. നിരാലംബരായവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും […]

അഹമ്മദ് ഹാജി(85) നിര്യാതനായി

കുന്ദമംഗലം: മായനാട് എ.യു.പി.സ്‌കൂൾ റിട്ട: ഹെഡ്മാസ്റ്റർ ഉമ്മളത്തൂർ പാലക്കൽ അഹമ്മദ് ഹാജി(85) നിര്യാതനായി. ഭാര്യ:- ഫാത്തിമ. മക്കൾ:- അബ്ദുൽ റസാക്ക് (ദുബായ്), അബ്ദുൽ റഷീദ് (സൗദി), റംല, സബീന, നദീറ. മരുമക്കൾ:-അബ്ദുൽ സലീം(ഒളവണ്ണ), അബ്ദുൽ കബീർ (പൊറ്റശ്ശേരി),അബ്ദുൽ റസാക്ക് (പാലക്കുറ്റി), ഫൗസിയ, ഷാഹിന.

Local

കോവിഡ് – 19 പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാര്‍ഡ്തല ദ്രുതകര്‍മ സേനകള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പാക്കണം – ജില്ലാ കലക്ടര്‍

കോവിഡ് – 19 വ്യാപനം ഫലപ്രദമായി തടയുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വാര്‍ഡ് തല ദ്രുതകര്‍മസേന കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ വീടുകളില്‍ പ്രത്യേകം മുറികളിലാണ് കഴിയുന്നതെന്ന് വാര്‍ഡ് തല ദ്രുതകര്‍മസേനകള്‍ ഉറപ്പുവരുത്തണം. ഇവര്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ ഉണ്ടായിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മാസ്‌കുകളും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇവര്‍ക്ക് ഭക്ഷണം […]

രാഘവൻ നായർ (94) നിര്യാതനായി

കുന്ദമംഗലം: മടവൂർ മുട്ടാഞ്ചേരി ഇരുമ്പൻ കുറ്റിക്കൽ രാഘവൻ നായർ (94) നിര്യാതനായി. മലയാള നോരമ, ദേശാഭിമാനി എന്നീ പത്രങ്ങളുടെ ആദ്യ കാല ഏജന്റ്, കരയത്തിങ്ങൽ ജ്ഞാന പോഷിണി വായനശാല പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:- സരോജിനി അമ്മ. മക്കൾ:-ഷാജി(കെ.എസ്.ആർ.ടി.സി.ഡ്രൈവർ), ഇന്ദിര, പ്രകാശിനി, ഷൈനി. മരുമക്കൾ:- ബിജിന (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), വിശ്വനാഥൻ നായർ (എരവന്നൂർ), സുരേഷ്ബാബു (ചേവായൂർ), അനിൽകുമാർ(പനമരം).

Local

ആരും പട്ടിണി കിടക്കേണ്ട; സമൂഹ അടുക്കള എല്ലാ പഞ്ചായത്തിലും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന സമൂഹ അടുക്കള ഇന്ന് നിലവില്‍ വരുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല. മുഴുവന്‍ തദ്ധേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സമൂഹ അടുക്കള ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നും അദ്ദേഹം അറിയിച്ചു. എത്ര പേര്‍ക്കാണ് ഇപ്രകാരം ഭക്ഷണം നല്‍കേണ്ടത് […]

Local

കാക്കൂരില്‍ നിന്ന് വാറ്റുചാരായം പിടിച്ചെടുത്തു

സംസ്ഥാനത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെ വാറ്റുചാരായ ഉല്‍പ്പാദനം. കാക്കൂരിലെ മുത്തപ്പന്‍ പുഴയില്‍ നിന്ന് എക്‌സൈസ് സംഘം വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

National

കോവിഡ് പ്രതിരോധ, 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. […]

Local

ചിത്ര, പോസ്റ്റർ രചനയിൽ പങ്കെടുക്കാം കോവിഡ് ജാഗ്രതാ പ്രചാരണത്തിന് കുട്ടികളും

കുന്നമംഗലം: കോവിഡ് 19 ജാഗ്രതാ പ്രചാരണത്തിന് കുട്ടികളെയും സജ്ജരാക്കി സദയം ചാരിറ്റബിൾ ട്രസ്റ്റ്. സദയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ വേദിയായ ബാലസദയത്തിന്റെ നേതൃത്വത്തിൽ ചിത്ര, പോസ്റ്റർ രചന സംഘടിപ്പിച്ചാണ് പ്രതിരോധ പ്രവർത്തനത്തിൽ കുട്ടികളെ അണിചേർക്കുന്നത്. രചന വീട്ടിൽ നിന്ന് തയ്യാറാക്കി, ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ അയക്കുകയാണ് വേണ്ടത്. വിഷയം: കോവിഡ്: കരുതാം, പൊരുതാം. വൈറസ് വ്യാപനം, രോഗഭീതി, പ്രതിരോധ മാർഗങ്ങൾ, സഹജീവി സ്നേഹം,കരുതൽ , തുടങ്ങി കുട്ടികളുടെ ചിന്തയും ആശയങ്ങളുമായിരിക്കണം രചനയിൽ. പ്രൈമറി മുതൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി തലം വരെയുള്ള […]

Kerala

കോവിഡ് 19 പ്രതിരോധം; ഒപ്പത്തിനൊപ്പം ഫയര്‍ഫോഴ്‌സും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പോലീസ് എന്നിവരോടൊപ്പം മികച്ച പ്രവര്‍ത്തനം നടത്തുകയാണ് ഫയര്‍ഫോഴ്‌സും. കഴിഞ്ഞ പ്രളയകാലത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം നമ്മള്‍ നേരിട്ടറിഞ്ഞതാണ്. ജനങ്ങളെ വീടുകളില്‍ നിന്നും പുറത്തെത്തിക്കാനും ഭക്ഷണം നല്‍കാനും അവര്‍ വലിയ തോതിലുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്ന് കൊറോണ കാലത്തും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലിയിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലമുഴുവന്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ എ.പി ബാബുരാജ്, വിശ്വാസ്, അജിത്ത് […]

Local

റിമാന്റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് ആഹ്ത്മഹത്യ ചെയ്തു

പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. പാലക്കാട് റിമാന്‍ഡ് തടവുകാരനാണ് സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തത്. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാളെ സാനിറ്റൈസര്‍ കഴിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

error: Protected Content !!