പോലീസിനൊരു ബിഗ് സല്യൂട്ട്, അഭിനന്ദിച്ചില്ലെങ്കിലും അനുസരിക്കാതിരിക്കരുതേ

കൊറോണ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെയും സര്‍ക്കാറിനെയും നമ്മള്‍ ഏറെ അഭിനന്ദിക്കുമ്പോള്‍ വിട്ടുപോവുന്നവരാണ് പോലീസുകാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോളും കേരളം ഇപ്പോള്‍ അടച്ചിട്ടപ്പോഴും യാതൊരു വിശ്രമവുമില്ലാതെ പണിയെടുക്കുകയാണ് പോലീസുകാര്‍. നാട് ഇത്രയും ഭീതിയിലായിട്ടും അതൊന്നും വക വയ്ക്കാതെ ജനങ്ങളുടെ സുരക്ഷക്കായാണ് ഇവര്‍ അദ്ധ്വാനിക്കുന്നത്. എന്നാല്‍ അഭിനന്ദിച്ചില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത് എന്നാണ് ഒരോ പോലീസുകാരും പറയാതെ പറയുന്നത്. കാരണം കഴിഞ്ഞ ദിവസം കേരളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ന് പോലീസിന്റെ നിര്‍ദേശങ്ങള്‍ […]

1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവര്‍ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി. കാര്‍ഡ് ഉള്ളവര്‍, സ്‌ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ക്കാണ് […]

ഗ്രാമദീപം ചാരിറ്റബ്ൾ ട്രസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാസ്ക് നൽകി

ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ് പടനിലം – കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ മാസ്ക് നിർമിച്ചു നൽകി. കുന്ദമംഗലം സബ് ഇൻപെക്ടർ – ശ്രീജിത്തിന്റെ നേതൃത്വത്തിൽ മാസ്ക് ഏറ്റുവാങ്ങുകയും -മാസ്ക് നിർമാണത്തിന് നേതൃത്വം നൽകിയ ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രവീൺ പടനിലം’ സിക്രട്ടറി.ദിവ്യാനന്ദ് – അഭിനേഷ് എന്നിവരെ അഭിനന്ദിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഫയർഫോഴ്സ് ഓഫീസർ ബാബുരാജിൻ്റെ നേതത്വത്തിൽ അണുവിമുക്തമാക്കി

മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും റോഡും ബസ് സ്റ്റോപ്പും പോലീസ് സ്റ്റേഷനും മെഡിക്കൽ ഷാപ്പുകൾക്കു മുമ്പിലും എല്ലാം വെള്ളിമാടുകുന്ന് നിലയ’ത്തലവൻKP .ബാബുരാജിൻ്റെ നേതൃത്വത്തിൽ ഫൈസി, സാനിജ്, അഭിലാഷ്, വി ജിൻ, ബാലകൃഷ്ണൻ, സൈനുദ്ദീൻ, ശൈലേഷ് എന്നിവരടങ്ങിയ സംഘം അണുവിമുക്തമാക്കി. സഹായത്തിനായി സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ, സാഹിദ്, ജലീൽ, സത്യൻ മായനാട് എന്നിവരും പങ്കെടുത്തുമെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഫയർഫോഴ്സ് ഓഫീസർ ബാബുരാജിൻ്റെ നേതത്വത്തിൽ അണുവിമുക്തമാക്കിമെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും റോഡും ബസ് സ്റ്റോപ്പും പോലീസ് സ്റ്റേഷനും […]

Local

കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ (Guidlines) ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍ നിന്നും മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ […]

Local

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനം

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവും അറിയിച്ചു. കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യും. ഇവരില്‍ രോഗം സ്ഥിരീകരിച്ച ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. മറ്റുള്ളവര്‍ അവിടെ തന്നെ തുടരുമെന്നും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒഴിഞ്ഞു കിടക്കുന്നു കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം ഇവയെ അടിയന്തര […]

Local

ലോറികളുടെ വായ്പ തിരിച്ചടവ്, മൊറട്ടോറിയം പ്രഖ്യാപിക്കണം; നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കേരളത്തില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോറ്ി തൊഴിലാളികളുടെ കഷ്ടതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭീമമായ തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയവരാണ് ലോറി ഉടമകള്‍ എന്നും ഒന്നും രണ്ടും തിരിച്ചടവ് മുടങ്ങി നില്‍ക്കുമ്പോള്‍ ഇനിയും തിരിച്ചടവിന് മുടക്കം വന്നാല്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാഹനം പിടിച്ചെടുക്കുന്ന അവസ്ഥയാണ് എന്നും കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണരൂപം സാര്‍, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയില്‍ നിന്നും സംസ്ഥാനത്തേയും ജനങ്ങളേയും രക്ഷിക്കാനുള്ള കടുത്ത […]

National

പ്രധാനമന്ത്രി രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അന്നായിരുന്നു മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

Kerala

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം; ഡിജിപി

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം കൂടുതല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു. […]

Local

ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31 നകം വീടുകളില്‍ എത്തിക്കും; കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31 നകം വീടുകളില്‍ എത്തിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നീതി സ്റ്റോറുകള്‍ മുഖാന്തരം […]

error: Protected Content !!