കൊറോണ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെയും സര്‍ക്കാറിനെയും നമ്മള് ഏറെ അഭിനന്ദിക്കുമ്പോള്‍ വിട്ടുപോവുന്നവരാണ് പോലീസുകാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോളും കേരളം ഇപ്പോള്‍ അടച്ചിട്ടപ്പോഴും യാതൊരു വിശ്രമവുമില്ലാതെ പണിയെടുക്കുകയാണ് പോലീസുകാര്‍. നാട് ഇത്രയും ഭീതിയിലായിട്ടും അതൊന്നും വക വയ്ക്കാതെ ജനങ്ങളുടെ സുരക്ഷക്കായാണ് ഇവര്‍ അദ്ധ്വാനിക്കുന്നത്. എന്നാല്‍ അഭിനന്ദിച്ചില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത് എന്നാണ് ഒരോ പോലീസുകാരും പറയാതെ പറയുന്നത്. കാരണം കഴിഞ്ഞ ദിവസം കേരളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ന് പോലീസിന്റെ നിര്‍ദേശങ്ങള്‍ വകവെക്കാതെ നിരവധി പേരാണ് റോഡിലിറങ്ങിയത്. പിന്നീട് ഇവരെ നിയന്ത്രിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്ക്കവരെ ഇടപെടേണ്ടിവന്നു. എല്ലാവരും വീടില് സുരക്ഷിതരായി കഴിയുമ്പോള്‍ നമ്മുടെ സരക്ഷക്കായി പോരാടുകയാണ് അവര്‍. കഴിഞ്ഞ പ്രളയത്തില്‍ വാതോരാതെ പോലീസിനെ പുകഴ്ത്തിയ നമ്മള് അവരോട് പൂര്‍ണമായി സഹകരിച്ചാണ് അഭിനന്ദനങ്ങള്‍ അറിയിക്കേണ്ടത്.