Local

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനം

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവും അറിയിച്ചു.

കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യും. ഇവരില്‍ രോഗം സ്ഥിരീകരിച്ച ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. മറ്റുള്ളവര്‍ അവിടെ തന്നെ തുടരുമെന്നും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒഴിഞ്ഞു കിടക്കുന്നു കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം ഇവയെ അടിയന്തര മെഡിക്കല്‍ കെയര്‍ ഹോമുകളാക്കി മാറ്റാനും തീരുമാനമുണ്ട്.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ കണ്ടെത്തി കഴിഞ്ഞു. എല്ലാവരും നിരീക്ഷണത്തിലാണെന്നും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!