ജനത കർഫ്യു: ഇന്ന് (22) ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട് നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. […]

ജനത കര്‍ഫ്യൂഫില്‍ നിശ്ചലമായി കുന്ദമംഗലം

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനായി പ്രധാനമന്ത്രി ആഹ്വാനം ചെയത ജനത കര്‍ഫ്യൂവില്‍ പൂര്‍ണ സഹകരണം ഉറപ്പാക്കി കുന്ദമംഗലം. കേരളത്തില്‍ കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കവുന്ന സാഹചര്യത്തില്‍ ജനത കര്‍ഫ്യൂവിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും സഹകരിച്ചു. രാവിലെ മുതല്‍ വിജനമാണ് കുന്ദമംഗലം അങ്ങാടി. ഹര്‍ത്താലാണെങ്കില്‍ പോലും ഇരുചക്രവാഹനങ്ങളിലും മറ്റുമായി പലരും പുറത്തിറങ്ങാറുണ്ടെങ്കിലും ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഫ്യൂവുമായി സഹകരിക്കാന്‍ മുഖ്യമന്ത്രികൂടി ആഹ്വാനം ചെയ്തതോടെ പച്ചക്കറിക്കടയിലും ബീഫ് കടയിലും ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കായിരുന്നു. രാജ്യത്തോടുള്ള പ്രതിബദ്ധത […]

പ്രശാന്തിന് വിശ്രമമില്ല ഡോക്ടർമാർക്കൊപ്പം വാർഡിൽ ഈ താൽക്കാലിക ജീവനക്കാരൻ

തിരുവനന്തപുരം: വൈറസ് എന്ന സിനിമയിൽ ജോജു ജോസഫ് അവതരിപ്പിച്ച ഐസൊലേഷൻ വാർഡിലെ ജീവനക്കാരനായ കഥാപാത്രത്തെ അധികമാരും മറക്കില്ല. വീട്ടിൽപോലും പോകാതെ മൃതദേഹങ്ങൾ ചുമന്നുമാറ്റി, ഡോക്ടർമാർക്കൊപ്പം വാർഡിൽ ജോലിചെയ്ത താത്കാലിക ജീവനക്കാരനായ ആ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുണ്ട്. കൊറോണ ഐസൊലേഷൻ ഒ.പി.യിലും വാർഡിലും ജോലി ചെയ്യുന്ന ബി. പ്രശാന്ത്. അദ്ദേഹം വിശ്രമിച്ചിട്ട് 20 ദിവസമായി. ഡോക്ടറടക്കം മറ്റ് ജീവനക്കാരുടെ അധ്വാനത്തിനൊപ്പം രാത്രിയും പകലും നിൽക്കുന്ന പ്രശാന്തിന് ഈ ജോലി ഒരു നിഷ്കാമകർമമാണ്

ഇന്ന് ലോക ജല ദിനം

ഇന്ന് ലോക ജല ദിനം എന്നാൽ നമ്മുടെ നാട്ടിലെ ജല വകുപ്പിന് ഇതൊന്നും പ്രശ്നമല്ല ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നത് പതിവ്യകാഴ്ച.നമ്മുടെ നാട്ടിനും നാട്ടുകാർക്കും, ഇത് സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർക്കും നിത്യ കാഴ്ചയാണ്..ഇത്രമാത്രം ജലത്തിന് പുല്ലുവില കൽപിക്കാത്ത ഒരു പറ്റം ആളുകളുടെ സാക്ഷര കേരളത്തിലാണ് നാം എന്ന് ഓർക്കണം. കോഴിക്കോട് ജല്ലയിലെ കുന്ദമംഗലം ഭാഗങ്ങളിൽജലം പാഴാവുന്ന കാഴ്ച മനസാക്ഷിയുളള ഏവരെയും പ്രയാസപ്പെടുത്തും.മാസങ്ങളായി: ഇങ്ങനെ ജപ്പാൻ കുടി വെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. .നിരവധി […]

കൊറോണ നിരീക്ഷണത്തിനു് വിധേയനാവാത്ത വിദേശ രാജ്യത്ത് നിന്നെത്തിയ ആൾക്കെതിരെ പോലീസ് നടപടി

കുന്ദമംഗലം: കാരന്തൂർ സ്വദേശിയായ വ്യക്‌തിയാണ് നിരീക്ഷണ സമയത്ത് പാലിക്കേണ്ട മര്യാദകൾ തെറ്റിച്ച് നാട്ടിലൂടെ കറങ്ങി നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം നോട്ടീസ് നൽകിയത്.ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്നും നോട്ട സിൽ മുന്നറിയിപ്പ് നൽകിട്ടുണ്ട്. എയർപോർറ്റൽ തന്നെ നിരീക്ഷണത്തിൽ നിൽക്കേണ്ട ആൾ അത്യതെറ്റിച്ച് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി.സഊദി അറേബ്യയിൽ എത്തിയ ആൾ കുറച്ച് ദിവസമായി ഹെൽത്ത് വകുപ്പിൻ്റെയും മറ്റ് ബദ്ധപ്പെട്ട വിഭാഗങ്ങളുടെയും യാതൊരു നിർദ്ദേശങ്ങളും പാലിക്കാതെ വന്ന സാഹചര്യത്തിലാണ് കുന്ദ മംഗലം സി.ഐ […]

Kerala

കോവിഡ്-19 പ്രതിരോധം: കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

അടിയന്തരഘട്ടം നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.  ജില്ലയിലെ കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത  അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തരഘട്ടം വന്നാല്‍ നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആശുപത്രികളില്‍ ബെഡ് സൗകര്യവും വെന്റിലേറ്റര്‍ സൗകര്യവും വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളെയും വൈറസ് വ്യാപനം […]

News

സാനിറ്റൈസറിനേക്കാള്‍ മികച്ചത് സോപ്പുതന്നെ

ഹാന്‍ഡ് സാനിറ്റൈസറിനേക്കാള്‍ മികച്ച ശുചീകരണ മാര്‍ഗ്ഗം കൈ സോപ്പിട്ടു കഴുകുന്നതാണെന്ന് അവലോകന യോഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനക്കിടെ അടിക്കടി കൈ കഴുകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഡോക്ടര്‍മാരും ആശുപത്രി സ്റ്റാഫും ആശ്രയിക്കുന്ന മാര്‍ഗ്ഗമാണ് ഹാന്‍ഡ് സാനിറ്റൈസര്‍.  സോപ്പും വെള്ളവുമുപയോഗിച്ച് 40 സെക്കന്റ് കൈ കഴുകുന്നതാണ് ഏറ്റവും ഫലപ്രദം. വ്യാപകമായ രീതിയില്‍ സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

News

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെയാക്കും

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെ ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അവലോകന യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.  ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടും.  ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും ഇതിന് മുന്‍കൈയെടുക്കണം. ഇഎസ്ഐ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനസമയവും ദീര്‍ഘിപ്പിക്കും. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും. പ്രതിരോധ കിറ്റുകളുടെ (പിപിഇ കിറ്റ്) ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും.  ആരോഗ്യമേഖലയിലുള്ളവര്‍  കൃത്യമായ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  ഭാവിയില്‍ രോഗം […]

Local

ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി ഹരീഷ് കുമാര്‍ കുന്ദമംഗലത്തെ തെരഞ്ഞെടുത്തു

ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി കുന്ദമംഗലം സ്വദേശി ഹരീഷ് കുമാറിനെ തെരഞ്ഞെടുത്തു. കെപിസിസി പ്രസിഡന്റിന്റെ അംഗീകാരത്തോട്കൂടിയാണ് പ്രഖ്യാപനം നടന്നത്. പൊതു പ്രവര്‍ത്തകനായ ഇദ്ദേഹം ദളിത് മേഖലയിലാണ് കൂടുതല്‍ പ്രവര്‍ത്തിക്കാറ്. ആദിവാസി മേഖലയില്‍ പ്രളയകാലത്തും മറ്റും പ്രവര്‍ത്തനം നടത്തി. ബിന്ദുവാണ് ഭാര്യ

News

പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു. വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിര്‍ത്തി. ചെക്‌പോസ്റ്റിലൂടെ […]

error: Protected Content !!