പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

0
77

പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു.

വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിര്‍ത്തി. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക . കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here