Local

വേനലിനെ ചെറുക്കാന്‍ വത്തക്കയാണ് താരം

കുന്ദമംഗലം; വേനല്‍ കനത്തതോടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് ഏറ്റവും ആവശ്യമായ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ചിലവാകുന്ന ഫലമാണ് തണ്ണിമത്തന്‍. വേനല്‍ കനത്തതോടെ വത്തക്ക കച്ചവടത്തിന് മാത്രമായി നിരവധി കേന്ദ്രങ്ങളാണ് കുന്ദമംഗലത്തും മറ്റും തുടങ്ങിയത്. കുന്ദമംഗലം സിന്ദു തിയേറ്ററിന് സമീപം നാഷണല്‍ ഹൈവേയില്‍ എന്‍. സദക്കത്തുള്ളയും നൂലാടന്‍മണ്ണില്‍ ബാവയുമാണ് കച്ചവടം ചെയ്യുന്നത്. വേനലില്‍ മറ്റു ഫ്രൂട്‌സുകളേക്കാള്‍ കുറഞ്ഞ വിലയില്‍ സുലഭമായി ലഭ്യമാവും എന്നതാണ് വത്തക്കയെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്.

തമിഴ്‌നാട്ടിലെ ഡിണ്ടിവനം എന്ന പ്രദേശത്തുനിന്നുമാണ് തണ്ണിമത്തന്‍ എത്തിക്കുന്നത്. ഒരു കിലോ തണ്ണിമത്തന്‍ നാട്ടിലെത്തിക്കുവാന്‍ നാല്‍പതിനായിരം രൂപയോളമാണ് ലോറിക്ക് ചിലവ്. നിലവില്‍ കിലോക്ക് 15 രൂപക്കാണ് തണ്ണിമത്തന്‍ വില്‍ക്കുന്നത്. കൊറോണ നാട്ടില്‍ വ്യാപകമായതോടെ പലരും തണ്ണിമത്തന്‍ കൂടുതലായി വാങ്ങിക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നാഷണല്‍ ഹൈവേയിലൂടെ വാഹനങ്ങള്‍ കുറവാണെങ്കിലും സമീപ പ്രദേശത്ത് നിന്നുള്ള ആളുകള്‍ കൂടുതലായി വാങ്ങുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!