നാട്ടില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹികളുടെ യോഗം നടത്തി. പള്ളികളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജമാ അത്ത് നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു, കൂടാതെ വിദേശത്ത് നിന്ന് എത്തുന്നവരെ വേഗത്തില്‍ കണ്ടത്താന്‍ മഹല്ല് കമ്മറ്റികള്‍ സഹകരിക്കുവാനും, മുഴുവന്‍ പൊതുചടങ്ങുകളും അവസാനിപ്പിക്കുവാനും, മുന്‍ കരുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു, ആരോഗ്യ ഇന്‍സ്പെക്റ്റര്‍ സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് കെ.പി കോയ, ചെയര്മാന്. അസ്ബിജ, ടി.കെ ഹിതേഷ് കുമാര്‍, എം.വി ബൈജു, പി പവിത്രന്, പഞ്ചായത്ത് സിക്രട്ടറി, കോഡിനേഷന്‍ ഭാരവാഹികളായ സൈനുദ്ധീന്‍ നിസാമി, എം.കെ സഫീര്‍, കെ ബാദുഷ സഖാഫി, പി ഷൗക്കത്തലി, എം.കെ മുഹമ്മദ്, മുഹമ്മദ് മാസ്റ്റര്‍, പങ്കെടുത്തു