Trending

ജനത കര്‍ഫ്യൂഫില്‍ നിശ്ചലമായി കുന്ദമംഗലം

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനായി പ്രധാനമന്ത്രി ആഹ്വാനം ചെയത ജനത കര്‍ഫ്യൂവില്‍ പൂര്‍ണ സഹകരണം ഉറപ്പാക്കി കുന്ദമംഗലം. കേരളത്തില്‍ കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കവുന്ന സാഹചര്യത്തില്‍ ജനത കര്‍ഫ്യൂവിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും സഹകരിച്ചു. രാവിലെ മുതല്‍ വിജനമാണ് കുന്ദമംഗലം അങ്ങാടി. ഹര്‍ത്താലാണെങ്കില്‍ പോലും ഇരുചക്രവാഹനങ്ങളിലും മറ്റുമായി പലരും പുറത്തിറങ്ങാറുണ്ടെങ്കിലും ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഫ്യൂവുമായി സഹകരിക്കാന്‍ മുഖ്യമന്ത്രികൂടി ആഹ്വാനം ചെയ്തതോടെ പച്ചക്കറിക്കടയിലും ബീഫ് കടയിലും ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കായിരുന്നു. രാജ്യത്തോടുള്ള പ്രതിബദ്ധത മനസ്സിലാക്കി എല്ലാവരും വീട്ടില്‍ ഇരിക്കുകയാണ്. സ്വകാര്യ ബസ്സുകളോ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. കടകളെല്ലാം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കുന്ദമംഗലത്ത് ആദ്യമായാണ് ഇത്തരത്തില്‍ വിജനമാവുന്നത്. മഹാമാരിയെ തുരത്താനായി ജനങ്ങള്‍ ഓരോരുത്തരും പങ്ക് നിര്‍വ്വഹിച്ചു എന്നത് വലിയ ആശ്വാസമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!