Trending

ഇന്ന് ലോക ജല ദിനം

ഇന്ന് ലോക ജല ദിനം എന്നാൽ നമ്മുടെ നാട്ടിലെ ജല വകുപ്പിന് ഇതൊന്നും പ്രശ്നമല്ല
ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നത് പതിവ്യകാഴ്ച.നമ്മുടെ നാട്ടിനും നാട്ടുകാർക്കും, ഇത് സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർക്കും നിത്യ കാഴ്ചയാണ്..ഇത്രമാത്രം ജലത്തിന് പുല്ലുവില കൽപിക്കാത്ത ഒരു പറ്റം ആളുകളുടെ സാക്ഷര കേരളത്തിലാണ് നാം എന്ന് ഓർക്കണം. കോഴിക്കോട് ജല്ലയിലെ കുന്ദമംഗലം ഭാഗങ്ങളിൽജലം പാഴാവുന്ന കാഴ്ച മനസാക്ഷിയുളള ഏവരെയും പ്രയാസപ്പെടുത്തും.മാസങ്ങളായി: ഇങ്ങനെ ജപ്പാൻ കുടി വെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. .നിരവധി രാഷ്ട്രീലക്കാറ്റും, പൊതുപ്രവർത്തകരും, മനസാക്ഷിയുള്ളവരും എല്ലാം പരാതിയുമായി ഓഫീസിൽ കയറി ഇറങ്ങിയല്ലാതെ അധികാരികൾക്ക് ഒരനക്കവും ഇല്ല എന്നതാണു് വിചിത്രം. മർക്കസ് ഭാഗവും, ഐ.എ എം കെ പരിസരവും സ്വീകൾ ഹോട്ടലിന് സൈഡിലെ ഭാഗത്തും, ഫാമിലിക്ക് മുന്നിലും, ബസ് ൻ്റാൻ്റിന് മുൻവശവും ഇതേപോലെനിരവധി ഭാഗങ്ങൾ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് തടയാൻ ഇതു വരെ ജലവിഭാഗത്തിന് സാധിച്ചില്ല.ഇനി കോടതിയെ സമീപിക്കാനാണ് ഉപഭോക്താക്കളും നാട്ടുകാരും ഒരുങ്ങുന്നത്. ലോകജലദിനം കൊണ്ടാടുമ്പോൾ പോലും പാഴാവുന്ന വെള്ളത്തെ സുരക്ഷക്കാൻ നമുക്ക് നമ്മുടെ ഉദ്യോഗ വിഭാഗത്തിന് സാധിക്കാതെ പോവുന്നത് ഖേദകരമാണ്.ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ജലലഭ്യത. മനുഷ്യനു മാത്രമല്ല, ജീവനുള്ള എല്ലാറ്റിനും അതിജീവനത്തിന് ഭക്ഷണത്തേക്കാള്‍ അത്യാവശ്യം വെള്ളമാണ്. എന്നാല്‍ ഇന്ന് ഭൂമി ജല ദൗര്‍ലഭ്യത്തിന്റെ അതിരൂക്ഷതയിലേയ്ക്കാണ് ഓരോ അടിയും വെച്ചുകൊണ്ടിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ചുവടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ മാത്രമേ മനുഷ്യന് എന്നല്ല, ഭൂമി എന്ന ഗ്രഹത്തിനുതന്നെ അതിജീവനം സാധ്യമാകൂ.

ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യം മനുഷ്യനെ ബോധ്യപ്പെടുത്തനാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിലാണ് 1993 മുതല്‍ ലോക ജലദിനം ആചരിക്കാനുള്ള തീരുമാനം ഉണ്ടാവുന്നത്. വരാനിരിക്കുന്ന വലിയ വിപത്ത് ഓര്‍മപ്പെടുത്തി സ്വയം ജല സംരക്ഷണത്തിനായി ക്രമീകരിക്കാന്‍ ഓരോ മനുഷ്യനെയും ഓര്‍മപ്പെടുത്തുകയാണ് ഈ ദിനം. ‘മലിനജലം’ എന്നതാണ് 2017ലെ ലോക ജലദിനത്തിന്റെ തീം.

നിലവില്‍ ലോകത്ത് 120 കോടിയിലധികം ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്. ജലദൗര്‍ലഭ്യത്തിന്റെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ ആദ്യത്തെ പത്തും ഏഷ്യയിലാണ്. ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്. ഇതൊക്കെ ആര് കേൾക്കാൻ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!