International

അവധിക്കായ് എത്തിയവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല; തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തി വെച്ചു

താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരും. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യു.എ.ഇ പ്രതിനിധിയുമായി ബന്ധപ്പെടാനും യു.എ.ഇയിലേക്കുള്ള തിരിച്ചു പോക്കിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടി […]

Kerala

കൊറോണ പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ല്‍ ജാഗ്രതയില്‍ പിഴവ് വന്നാല്‍ വലിയ വില നല്‍കേണ്ടി വരും, ജനജീവിതം സാധാരണ ഗതിയില്‍ നീങ്ങണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. […]

Local

ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ പൊട്ടിയ ജപ്പാന്‍ പൈപ്പ്; രണ്ട് ദിവസത്തിനകം പരിഹാരം

കുന്ദമംഗലം; ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകട ഭീഷണി ഉയര്‍ത്തിയ സ്ഥലങ്ങള്‍ കെഡബ്യുഎ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കുന്ദമംഗലം ന്യൂസ് ഇതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. നേരത്തെ സ്ഥിരമായി കുന്ദമംഗലത്തിന്റെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നതും റോഡ് താറുമാറാകുന്നതും സംബന്ധിച്ച് നാട്ടുകാര്‍ പ്രക്ഷോപത്തിനൊരുങ്ങിയിരുന്നു.

Local

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം

1668 സ്ക്വാഡുകള്‍ രംഗത്ത്‌  കോവിഡ്-19 വ്യാപനം തടയാന്‍ വിവിധ സ്‌ക്വാഡ്‌കളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ട്രറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.1668 സ്ക്വാഡുകള്‍ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി ഇത് നിരീക്ഷിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്. പൊലിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടുന്ന 202 സ്ക്വാഡ്കള്‍  പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കായി ഈ ടീമിനെ ഉപയോഗപ്പെടുത്തും. മാഹിയിലെ കൊറോണ രോഗി സന്ദര്‍ശിച്ച വടകര അടക്കാതെരു കോഫി ഹൗസിലുണ്ടായിരുന്ന 18 […]

Local

കൊറോണ പ്രതിരോധം;കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍ ജമാഅത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവെച്ചു

കുന്ദമംഗലം; കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്ദമംഗലം മസ്ജിദുല്‍ ഇസ്ലാമില്‍ ജമാഅത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവെച്ചു. മസ്ജിദുല്‍ ഇഹ്‌സാന്‍ കമ്മറ്റി സെക്രട്ടറി സി അബ്ദുറഹ്മാന്‍ ആണ് ഈ കാര്യം അറിയിച്ചത്,

Local

ബസ് സ്റ്റാന്റിന് പുറകിലായി മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍

കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് പിന്‍ഭാഗത്ത് മാലിന്യം തള്ളിയത് ബുദ്ധിമുട്ടാവുന്നു. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം തള്ളുകയായിരുന്നു. അലക്ഷ്യമായി ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മഴ പെയ്താല്‍ മാലിന്യം റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒഴുകുന്ന അവസ്ഥയുണ്ട്. കൊറോണ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ നാടിനെ തകര്‍ക്കുമ്പോള്‍ യാഥൊരു ഉത്തരവാദിത്വ ബോധവുമില്ലാതെ ആവര്‍ത്തിക്കുന്ന ഇത്തരം കാഴ്ചകള്‍ തികച്ചും അസ്വസ്തത ഉണ്ടാക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംവി ബൈജു സ്ഥലം സന്ദര്‍ശിച്ച് […]

News

മതപരമായ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം -മുഖ്യമന്ത്രി

കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം മതനേതാക്കൾക്ക് മുമ്പിൽ വെച്ചത്.ജില്ലാ കലക്ടർമാരുടെ സാന്നിധ്യത്തിൽ പതിനാലു ജില്ലകളിലും മതനേതാക്കൾ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വലിയ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തോതിലുള്ള കേന്ദ്രീകരണം ഒഴിവാക്കാൻ കഴിഞ്ഞു.  പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാരുമായി സഹകരിക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.സമൂഹമാകെ […]

Kerala

കോവിഡ്19: സംസ്ഥാനത്ത് പുതിയ കേസുകളില്ല, ജാഗ്രത തുടരണം

ജാഗ്രത തുടരണം, ചികിത്സാസൗകര്യം വർധിപ്പിക്കും സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25,603 ആണ്. അതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണുള്ളത്. ബുധനാഴ്ച 57 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7861 പേരെ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ രോഗബാധയില്ലാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയ്ക്കയച്ച 2550 സാമ്പിളുകളിൽ 2140 പേരുടെ ഫലം ലഭിച്ചതിൽ രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതിയും ഹൈക്കോടതിയും […]

Kerala

കൊറോണ വ്യാപനം തടയാനായി വഖഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത വിവിധമുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ എടുത്ത തീരുമാനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും

കൊറോണ വ്യാപനം തടയാനായി വഖഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനായി ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് മുഴുവന്‍ മഹല്ലുകളെല്ലാം പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പള്ളി പരിസരം വൃത്തിയായി സൂക്ഷിക്കുക പൊതു ഹൗള് ഒഴിവാക്കിടാപ്പ് ഉപയോഗിക്കുക പള്ളി പരിസരത്തെത്തുന്നവര്‍ അംഗശുദ്ധി വരുത്തുക പള്ളിയിലെത്തുന്നവര്‍ വിരിപ്പ് വീട്ടില്‍ നിന്നും കൊണ്ടുവരുക രോഗം ഉള്ളവര്‍ പള്ളിയില്‍ വരാതിരിക്കുക വിദേശ യാത്ര കഴിഞ്ഞെത്തിയവര്‍ പള്ളിയില്‍ വരാതിരിക്കുക ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ പള്ളി […]

Local

വി ഹസ്സന്‍ ഹാജി ചേവരമ്പലം നിര്യാതനായി

വി ഹസ്സന്‍ ഹാജി ചേവരമ്പലം ഹിജാസ് മഹല്‍ വസതിയില്‍ നിര്യാതനായി . മയ്യത്തു നിസ്‌കാരം വൈകുന്നേരം 7 മണിക്ക് ചേവരമ്പലം പള്ളിയിലും തുടര്‍ന്ന് കാഞ്ഞിരത്തിങ്ങല്‍ പള്ളിയിലും . ഖബറടക്കം കാഞ്ഞിരത്തിങ്ങല്‍ ഖബര്‍സ്ഥാനില്‍ . കിണാശ്ശേരി വാഴയില്‍ ബീരാന്‍ സാഹിബിന്റെ മകള്‍ എന്‍ വി മറിയക്കുട്ടിയുടെ പുതിയാപ്ലയും വാഴയില്‍ കുടുംബ സമിതിയുടെ ഉപദേശക സമിതി അംഗവുമാണ് . പുതിയറ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 1985 ല്‍ റിട്ടയര്‍ ചെയ്ത ഹസ്സന്‍ ഹാജി കേരളാ ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ […]

error: Protected Content !!