”സ്‌മൈല്‍ പ്ലീസ് നിങ്ങള്‍ ക്യാമറ നീരീക്ഷണത്തിലാണ്”; കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണ
കുന്ദമംഗലം മണ്ഡലത്തില്‍ അക്രമങ്ങളും മറ്റും തടഞ്ഞ് സുരക്ഷിതത്വം ഉറപ്പ് വരുത്താനായി കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണയായി. പിടിഎ റഹീം എംഎല്‍എ അനുവദിച്ച 56 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുക. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടപ്പാക്കുന്നത്. കുന്ദമംഗലത്ത് നടക്കുന്ന മോഷണങ്ങളും അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഒപ്പം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമെല്ലാം ഇതുവഴി പൂര്‍ണമായും തടയാന്‍ ഇതിലൂടെ കഴിയും. മുക്കം ജംഗ്ഷനിലും […]









