Local

നിര്യാതനായി

ചേരിഞ്ചാല്‍ താമസിക്കുന്ന വെള്ളാരംകുന്നുമ്മല്‍ എംഎം മജീദ് മരണപ്പെട്ടു. മക്കള്‍ : സലീം വി.കെ (ഖത്തര്‍), ഷമീര്‍ വി.കെ (ജിദ്ദ), സലീന (അരീക്കോട്) മരുമക്കള്‍ : മുഹമ്മദ് കോയ (അരീക്കോട്), സൈറബാനു (വെള്ളിപറമ്പ്), ഷിഫ്‌ന (കുന്നമംഗലം) സഹോദരങ്ങള്‍: ഉമ്മര്‍ ഹാജി, കോയക്കുട്ടി, ബഷീര്‍, അബ്ദുറഹിമാന്‍, മുഹമ്മദ് കോയ, അബ്ദുല്‍ അസീസ്. മയ്യിത്ത് നിസ്‌കാരം വൈകു. 04.00 മണിക്ക് കാരന്തൂര്‍ ജൂമ മസ്ജിദില്‍

മുസ്ലിം ലീഗ് നേതാവ് കെ.അബൂബക്കർ മൗലവി (78) നിര്യാതനായി

മുസ്ലിം ലീഗ് നേതാവ് പുതിയോടത്ത് താഴത്ത് മീത്തൽ കെ.അബൂബക്കർ മൗലവി (78) നിര്യാതനായി.ഭാര്യ കോയി മണ്ണിൽ നഫീസ മ ക്കൾ: അഷ്റഫ്. കെ ഇഞ്ചിനിയർ കെ.എസ്ഇബി കക്കയം, ഷരീഫ പുള്ളന്നൂർ, ജില്ലാ പഞ്ചായത്ത് മെമ്പർഷറഫുന്നീസ ടീച്ചർ വനിതാ ലീഗ് ജില്ലാ സെക്രറട്ടറി, നജ്മുന്നീസ മ രുമക്കൾ: മൊയ്തീൻകോയ പറോൽ താഴത്ത്, ആർ സി അഷ്റഫ് എം എസ് എഫ് ജില്ലാ സെക്രറട്ടറി, കെ.കെ.അബ്ദുൽ ഗഫൂർ ഖത്തർ, ഷറീന എന്നിവർ.മയ്യിത്ത് നമസ്കാരം 3.30 ന് ചാത്തമംഗലം മഹല്ല് ജുമാ […]

National

നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

നിര്‍ഭയ കൊലപാതക കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു. അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്ന് കോടതി പറഞ്ഞു. മാര്‍ച്ച് 20ന് പുലര്‍ച്ചെ […]

Trending

പെട്രോളിന്റെയും ഡീസലിന്റെയും വിലകൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹം; വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : രാജ്യം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രൂഡ് ഓയില്‍ വില അനുദിനം കുറഞ്ഞിട്ടും എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തയ്യാറായില്ല. അതിനിടെ വിലകുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാതെ കൊള്ളായടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം മേലേടത്ത്,ഇ.പി. അന്‍വര്‍ സാദത്ത്, ഇന്‍സാഫ് […]

Kerala

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ഹ​ന​നി​കു​തി അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വരുമാ​നം കു​റ​ഞ്ഞ സ്വകാര്യ ബ​സു​ക​ൾ​ക്ക് വാഹ​ന നി​കു​തി അ​യ്ക്കാ​ൻ സാ​വ​കാ​ശം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. നി​കു​തി അ​ട​യ്ക്കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്.ഇ​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സ​ർ​ക്കാ​ർ അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആരോഗ്യപ്രവർത്തകർക്ക് അവസരം

സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാൻ പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വീടുകൾ, ആശുപത്രികൾ, ഐസോലേഷൻ, വാർഡുകൾ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സന്നദ്ധരായ ആരോഗ്യ പ്രവർത്തകർക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർ https://forms.gle/3FtcS7ovp1YGG9539   എന്ന ലിങ്കിൽ കയറി വോളണ്ടിയർ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് നിങ്ങളെ […]

News

കോവിഡ് 19- ജില്ലയില്‍ 2697 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 846  പേര്‍ ഉള്‍പ്പെടെ ആകെ 2697 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു.ഐസൊലേന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ നാലുപേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് 14 പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഉള്‍പ്പെടെ 15 പേരെ ഇന്നലെ( മാര്‍ച്ച് 15) ഡിസ്ചാര്‍ജ്ജ് ചെയ്തു.നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. […]

Local

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; ടിപി രാമകൃഷ്ണന്‍

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ത്തന്നെ കഴിയണം. 14 ദിവസം നിരീക്ഷണം വേണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് 19 അവലോകന യോഗത്തിനുശേഷം കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പ്രതിരോധപ്രവര്‍ത്തനത്തിന് ഭീഷണിയായിട്ടുണ്ട്. കോഴിക്കോട്ട് നിരീക്ഷണത്തിലുള്ളവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. വീടുകളില്‍ 2697 പേര്‍ നിരീക്ഷണത്തിലുണ്ട്. ഏഴ് പേര്‍ ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഇതു […]

News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തി

കൊറോണ ലോകമാസകലം വ്യാപകമാവുന്ന പശ്്ചാത്തലത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള ഭൂരിഭാഗം വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലേയ്ക്കു് നേരിട്ടുള്ള സര്‍വീസുകളും യുഎഇ വഴി സൗദി അറേബ്യയിലേയ്ക്കുള്ള വിമാന സര്‍വീസുകളുമാണ് നിര്‍ത്തിയത്. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ, എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-ജിദ്ദ-റിയാദ്, നാസ് എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം സര്‍വ്വീസുകള്‍ ഞായറാഴ്ചയോടെ നിര്‍ത്തി. ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂര്‍-ദോഹ […]

International

ഇറ്റലിയില്‍ കൊറോണ വ്യാപനം തുടരുന്നു; ആകെ മരണനിരക്ക് 1809

ഇറ്റലിയില്‍ ശമനമില്ലാതെ കൊറോണ വ്യാപനം. ഞായറാഴ്ച മാത്രം 368 പേര്‍ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ്. ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ […]

error: Protected Content !!