Local

നിര്യാതനായി

കുന്ദമംഗലം; പൊയ്യയില്‍ ,നടുവില്‍ കുഴിപുറത്ത് ഹരിദാസന്‍ നായര്‍ (62 വയസ്സ്) അന്തരിച്ചു. ഭാര്യ: പങ്കജം മക്കള്‍ : ഹരീഷ് കുമാര്‍, അജീഷ് കുമാര്‍ (ഖത്തര്‍) മരുമക്കള്‍: അഞ്ജു (പത്താം മൈല്‍), വീണ (മീനങ്ങാടി)സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍

Local

ജപ്പാന്‍ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥ;വേനലിലും കുടിവെള്ളം പാഴാകുന്നു

ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ഉണ്ടായ വലിയ ഗര്‍ത്തങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലത്ത് പല പ്രദേശങ്ങളിലും ഇടക്കിടത്ത് ജപ്പാന്‍ പൈപ്പുകള്‍ പൊട്ടുന്നത് പതിവ് കാഴ്ചയാണ്. മര്‍ക്കസ് റോഡലും മാസങ്ങളായി പൈപ്പ് പൊട്ടിയിട്ട്. കുന്ദമംഗലം എംഎല്‍എ റോഡില്‍ നവജ്യോതി സ്‌കൂളിന് മുന്‍പില്‍ ഒരു മാസത്തോളമായി പൊട്ടിയൊലിച്ചിട്ടും നടപടിയായിട്ടില്ല. പൈപ്പ് പൊട്ടുന്നത് സ്ഥിരമായതോടെ ഒട്ടും സ്പീഡ് ഇല്ലാതെയാണ് ഇപ്പോള്‍ വെള്ളം തുറന്ന് വിടുന്നത്. എന്നാല്‍ സ്പീഡ് ഇല്ലാത്തതിനാല്‍ ടാങ്കിലേക്കും മറ്റും വെള്ളം കയറാത്ത […]

Local

കെഎംസിടി ഹോസ്പിറ്റലില്‍ പരിശോദന സാമ്പിള്‍ കാണാതായ വിഷയം; തുടര്‍ നടപടിക്ക് അനുമതി

മുക്കം : കെഎംസിടി ഹോസ്പിറ്റലില്‍ ഭര്‍ത്താവിന്റെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും രോഗിക്ക് തുടര്‍ ചികിത്സ ലഭിക്കാത്തതുമായ വിഷയത്തില്‍ പോലീസ് ഇടപെട്ട് തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കി. നേരത്തെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും നിരവധി തവണ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പതിമംഗലം സ്വദേശി താഹിറ കേരള മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് താഹിറയുടെ ഭര്‍ത്താവിന്റെ മുഴ പരിശോദനയക്ക് ലഭിച്ച സാംപിള്‍ നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തുടര്‍ ചികിത്സ മുടങ്ങി. എന്നാല്‍ […]

Local

മാതാംപറമ്പ് പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാതാംപറമ്പ്-പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം  എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്. മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള എളുപ്പ വഴിയായി ഉപയോഗിക്കാന്‍ പറ്റുന്ന ഈ റോഡ് കാമ്പ്രത്ത് ചക്കാലക്കല്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ്

Local

സംസ്ഥാനത്തെ മുഴുവൻ ബീവറേജ് ഔട്ട്‌ലെറ്റുക ളും ബാറുകളും അടച്ചിടുക; സോളിഡാരിറ്റി

കോഴിക്കോട്: കേരളത്തിൽ കോവിഡ് 19  പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബാറുകളും  ബീവറേജ് ഔട്ട്‌ലെറ്റുകൾ  കേരളം കൊറോണ മുക്‌തമാകും വരെ അടച്ചിടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുൻകരുതൽ നടപടികളാണ് കൊവിഡ് 19 തടയാനുള്ള മാർഗം എന്ന് വ്യക്തമായിട്ട് കൂടി ബാറുകളും ബിവറേജ് ഔട്ട്ലെറ്റ് കളും അടക്കാ തിരിക്കുന്നത് സർക്കാർ ഇക്കാര്യത്തിൽ കാണിക്കുന്ന വൻ വീഴ്ചയാണെന്ന് സോളിഡാരിറ്റി വിലയിരുത്തുന്നു. ബാർ മുതലാളിമാരുടെ താൽപര്യത്തിന് വഴങ്ങിയാണ് മന്ത്രി ടിപി രാമകൃഷ്ണൻ ഇത്തരത്തിൽ അശ്രദ്ധമായ നടപടികൾ  തുടരുന്നതെന്നും ,,പൊതുജനാരോഗ്യം […]

News

ജനകീയ നേതാവ് അബൂബക്കര്‍ മൗലവിയുടെ ഓര്‍മകളില്‍ കുന്ദമംഗലം

കുന്ദമംഗലത്തെ മുസ്ലിം ലീഗിന്റെ ജനപ്രിയ നേതാവ് അബൂബക്കര്‍ മൗലവിയുടെ ഓര്‍മകള്‍ പങ്കുവെച്ച് പിടിഎ റഹീം എംഎല്‍എ. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളിലായപ്പോഴും സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി എംഎല്‍എ പ്രതികരിച്ചു. വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രോഗം മൂര്‍ച്ചിച്ച് അവശനായപ്പോള്‍ പോലും താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിക്കാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം ശ്രദ്ധേയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ പ്രത്യേകതകളോടെ നമുക്കിടയില്‍ ജീവിച്ച മൗലവിയുടെ ഓര്‍മ്മകള്‍ മായാതെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല എന്നും എംഎല്‍എ […]

News

വിദേശത്ത് നിന്ന് വരുന്നവർ പൊതുഗതാഗതം ഉപയോഗിക്കരുത് – ജില്ലാ കലക്ടർ

വിദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും സ്വന്തം വാഹനങ്ങളിൽ തന്നെ വീടുകളിലേക്ക്  മടങ്ങണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കലക്ട്രേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. അവർ യാതൊരു കാരണവശാലും പൊതുഗതാഗതം  ഉപയോഗിക്കരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അവർക്ക് നിർദേശിച്ച ദിവസമത്രയും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് എതെങ്കിലും തരത്തിൽ പ്രശ്നമുണ്ടെങ്കിൽ അവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കും. സേവനത്തിനായി ജില്ലാ ആരോഗ്യ വകുപ്പ് കൺട്രോൺ സെൽ- O495 237471,  […]

Local

കോവിഡ് – 19:കൊടുവള്ളിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

കൊടുവള്ളി നഗരസഭയിൽ കൊറോണ ജാഗ്രതയുടെ  ഭാഗമായി നഗരസഭയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റു വ്യാപാര  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ ഹാൻഡ് റബ് സ്ഥാപിക്കുന്നതിനും വിദേശങ്ങളിൽ നിന്നും വന്നവർക്ക് 15 ദിവസം കഴിയാതെ പ്രവേശനം അനുവദിക്കുന്നതല്ല എന്ന ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശങ്ങൾ നൽകി.വിദേശങ്ങളിൽ യാത്ര കഴിഞ്ഞ വരുന്നവർ 14 ദിവസം കർശനമായി വീടുകളിൽ തന്നെ നിൽക്കേണ്ടതാണെന്നും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെങ്കിൽ അതത് വാർഡ് മെമ്പർമാർമാരയോ ആരോഗ്യ ഉദ്യോഗസ്ഥരയോ പോലീസിനെയോ അറിയിക്കണം.പരിശോധനക്ക് ഡെപ്യുട്ടി ചെയർമാൻ എ പി മജീദ്‌മാസ്റ്റർ, […]

News

കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രമന്ത്രി വി. മുരളീധരനെ ക്വാറന്റീനില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി; കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണു ക്വാറന്റീന്‍. മന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

Local

പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

കുന്ദമംഗലം; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടുകളുടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും ആനുപാധികമായി ഇന്ധനവില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതിന് പകരം സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്രസര്‍ക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ചക്രസ്തംഭന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുജിത്ത് ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി നസീം […]

error: Protected Content !!