News

വിദേശത്ത് നിന്ന് വരുന്നവർ പൊതുഗതാഗതം ഉപയോഗിക്കരുത് – ജില്ലാ കലക്ടർ


വിദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും സ്വന്തം വാഹനങ്ങളിൽ തന്നെ വീടുകളിലേക്ക്  മടങ്ങണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കലക്ട്രേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. അവർ യാതൊരു കാരണവശാലും പൊതുഗതാഗതം  ഉപയോഗിക്കരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അവർക്ക് നിർദേശിച്ച ദിവസമത്രയും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് എതെങ്കിലും തരത്തിൽ പ്രശ്നമുണ്ടെങ്കിൽ അവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കും. സേവനത്തിനായി ജില്ലാ ആരോഗ്യ വകുപ്പ് കൺട്രോൺ സെൽ- O495 237471,  കലക്ട്രേറ്റ് കൺട്രോൺ റൂം – 0495 2373900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!