News

‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് വന്‍ സ്വീകാര്യത

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാന്‍ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാം. ഇതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോയുള്ള […]

Kerala

കൊറോണ; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

കൊറോണ കേരളത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. രോഗവ്യാപനം തടയാനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരുടെയും സഹകരണം തേടുകയാണ് സര്‍ക്കാര്‍. മൂന്നാറില്‍ കെടിഡിസി ഹോട്ടലില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം സംഭവിച്ച വീഴ്ചകള്‍ പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും. തിരുവനന്തപുരത്ത് 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായാറാഴ്ച എട്ട് പേരെയാണ് ആശുപത്രികളില്‍ […]

Local

കൊറോണ; ഓണ്‍ലൈന്‍ പഠനവുമായി ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍

കുന്ദമംഗലം: മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഓണ്‍ ലൈന്‍ പഠനരംഗത്തേക്ക് കടന്നു. കോവിഡ് 19 സുരക്ഷ മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തിലാണ് ഒരുകൂട്ടം അദ്ധ്യാപകര്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് സ്‌ക്കൂളില്‍ തുടക്കമിട്ടത്. സ്‌ക്കൂളുകളില്‍ കോച്ചിംഗ് ക്യാമ്പുകള്‍ പോലും നിരോധിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് എല്ലാ വിഷയങ്ങളുടെയും ക്ലാസുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ഓപ്പണ്‍ഔട്ട് മീഡിയയുടെ ബാനറില്‍ യൂട്യൂബ് വഴിയും ലൈവ് ക്ലാസ്‌റൂം പഠനമാണ് ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നത്. ഓണ്‍ ലൈന്‍ […]

കുന്ദമംഗലത്ത് വാഹനാപകടം ബൈക്ക് യാത്രികൻ മരിച്ചു

കുന്ദമംഗലം: ബൈക്കപകടത്തിൽ ഒരാൾ മരിച്ച. പറമ്പിൽകടവ് വിനായക് 19 ആണ് മരിച്ചത്. ബൈക്ക് സി ഡബ്ലിയു ആർ ഡി എമ്മിന് സമീപത്തെകൽവർട്ടിൽ ഇടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വൈകിട്ട് 5 മന്നിയോടെയായിരുന്നു അപകടം മൃതദേഹം മെഡിക്കൽ കോളേജ് ന്മോർച്ചറിയിൽ

News

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ആശ്വാസമായി സാന്ത്വന സംഘം

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 22 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 5500 ഓളം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലും നിപാ വൈറസ് ബാധ സമയത്തും […]

News

കൊറോണ വ്യാപനം തടയുന്നതിന് ആശുപത്രികളില്‍ ട്രിയാജ് സംവിധാനം

ജില്ലയില്‍ കൊറോണ വ്യാപനം തടയുന്നതിന്  വിപുലമായ സംവിധാനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍  എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ത്രിതല ട്രിയാജ് (TRIAGE) സിസ്റ്റവും  പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദ്വിതല ട്രിയാജ് സിസ്റ്റവും നടപ്പിലാക്കി കഴിഞ്ഞതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗബാധിതരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെത്തുന്ന സംശയാസ്പദമായ കേസുകള്‍ ട്രിയാജ് -1 ല്‍  പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ട്രിയാജ്- 2 […]

Kerala

കൊറോണ; പത്തനംതിട്ടയില്‍ നിന്ന് ആശ്വാസവാര്‍ത്ത

കൊറോണ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ റിസല്‍ട്ട് വന്ന പത്തുപേരുടെ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ ലഭിച്ച ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയവരില്‍ […]

News

വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കൊറോണ  രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.  കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്,  കോഴിക്കോട് ബീച്ച്,  കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.

News

ദേവനന്ദയുടെ മരണം അബദ്ധത്തില്‍ പുഴയില്‍ വീണ് തന്നെ;ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു

അടുത്തിടെ പുഴയില്‍ വീണ മരണപ്പെട്ട ദേവനന്ദ അബദ്ധത്തില്‍ പുഴയില്‍ വീണുതന്നെയാണ് മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അ ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറന്‍സിക് സംഘം നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറന്‍സിക് സംഘം നടത്തിയിരുന്നു. അതേ സമയം ദേവനന്ദ […]

News

കോവിഡ്- 19: ജില്ലയില്‍ 606 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 109 പേര്‍ ഉള്‍പ്പെടെ ആകെ 606 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ നാലു പേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 68 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 61 എണ്ണത്തിന്റെ പരിശോധനാ ഫലം  ലഭിച്ചു.  […]

error: Protected Content !!