Sports

ഈ വര്‍ഷം ഡല്‍ഹിയില്‍ ഐ.പി.എല്‍ ക്രിക്കറ്റ് നടത്തില്ല: മനീഷ് സിസോദിയ

ഈ വർഷം ഡൽഹിയിൽ ഐ.പി.എൽ ക്രിക്കറ്റ് നടത്തില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതു വരെ എല്ലാ വലിയ പരിപാടികളും സമ്മേളനങ്ങളും കായികപരിപാടികളും ഡൽഹിയിൽ നിരോധിച്ചിരിക്കുന്നു എന്ന് മനീഷ് സിസോദിയ പറഞ്ഞു. ഐ‌.പി‌.എൽ പോലുള്ള, ആളുകൾ‌ കൂടുതൽ‌ കൂടുന്ന കായിക മേളകള്‍ നിരോധിക്കാൻ‌ സർക്കാർ  തീരുമാനിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പ്രധാനമാണ്, മനീഷ് സിസോദിയ പറഞ്ഞു.

International

കൊറോണ വൈറസ്: നാട്ടില്‍ കുടുങ്ങിയവര്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും തിരിച്ചുവരാമെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസ് മൂലം ഖത്തറിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞാലും രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് ഖത്തര്‍. നാട്ടിലുള്ള പലരുടെയും വിസ കാലാവധി തീരുന്നതായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണം. വ്യാഴാഴ്ച ദോഹയില്‍ നടന്ന യോഗത്തില്‍ തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ഇതുസംബന്ധമായ പ്രഖ്യാപനം നടത്തിയത്. ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചവര്‍ക്കും തിരിച്ചു വരാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാ?ഗമായി ഖത്തറില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങള്‍ക്കും […]

News

പക്ഷിപ്പനി: വളർത്തു പക്ഷികളെ കൊല്ലുന്ന ദൗത്യം പൂർത്തിയായി; അണുനശീകരണം തുടരും

വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിത പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ കൊന്ന് തീയിട്ടു നശിപ്പിച്ചു വന്ന പ്രതിരോധ പ്രക്രിയ ഇന്നലെ (മാർച്ച് 12) യോടെ പൂർത്തിയായി.  മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ദ്രുത കർമ്മസേന ഇതു വരെ 7427 പക്ഷികളെ കൊന്നു.  രോഗവ്യാപനം ഫലപ്രദമായി ചെറുക്കുന്നതിൻ്റെ ഭാഗമായി പക്ഷിപ്പനി പ്രഭവസ്ഥലങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്ന് തീയിട്ടു നശിപ്പിച്ചിരുന്നത്.  അവയുടെ മുട്ട, തീറ്റ തുടങ്ങിയ അനുബന്ധ സാമഗ്രികളും കത്തിച്ചിരുന്നു.  […]

News

കണ്ണൂരിലെ കൊറോണ രോഗി കോഴിക്കോടെത്തി, രാമനാട്ടുകര മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ബന്ധപ്പെട്ടവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: കണ്ണൂരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തിയതായി കളക്ടര്‍. മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും SG54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഇയാള്‍ അന്ന് രാത്രി 9.30 നും 10.30 നും ഇടയില്‍ രാമനാട്ടുകരയിലെ മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടര്‍ ഫെയ്സ്ബുക്ക് […]

Local

കുന്ദമംഗലത്ത് അപകടരീതിയിലുള്ള കോണ്‍ഗ്രീറ്റ് വേസ്റ്റുകള്‍; നാട്ടുകാരുടെ പരാതിയില്‍ നടപടിയായി

കുന്ദമംഗലം; അപകടം സൃഷ്ടിക്കുന്ന നിലയില്‍ കുന്ദമംഗലത്ത് റോഡ് സൈഡില്‍ കൂട്ടിയിട്ട കോണ്‍ഗ്രീറ്റ് വേസ്റ്റുകളും സ്ലാബുകളും എടുത്തുമാറ്റി. സ്റ്റേറ്റ് ഹൈവേ നവീകരണത്തിന്റെ ഭാഗമായി മര്‍കസ് മുതല്‍ ഓവുങ്ങര വരെയാണ് ഓവുചാല്‍ പുനര്‍ നിര്‍മാണം നടക്കുന്നത്. ഇവിടെയാണ് കോണ്‍ഗ്രീറ്റ് വേസ്റ്റുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിയിരുന്നത്. ഇത് അപകടത്തിന് കാരണമായ പശ്ചാത്തലത്തില്‍ കുന്ദമംഗലം ന്യൂസ് നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. റോഡ് പണിയിലെ കാലതാമസം കാരണം ഇവിടെ നിത്യേന ഗതാഗാത തടസ്സം ഉണ്ടായിരുന്നു. അപകടമായ രീതിയില്‍ റോഡിനു ഇരുവശവും കൂട്ടിയിട്ട കോണ്‍ക്രീറ്റ് വെസ്റ്റുകള്‍ പരിസരവാസികള്‍ക്കും […]

Local

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി; ഇടുക്കിയില്‍ നേരിയ ഭൂചലനം. കട്ടപ്പന, നെടുങ്കണ്ടം മേഖലകളില്‍ 6 തവണ നേരിയ ഭൂചലനങ്ങളുണ്ടായി. മുഴക്കത്തോടെയാണ് ചലനങ്ങള്‍. കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടര്‍ സ്‌കെയില്‍ 2 വരെ രേഖപ്പെടുത്തി. പുലര്‍ച്ചെ 5.40 നും 10 നും ഇടയിലാണു ചലനങ്ങള്‍.

News

കൊറോണ ബാധിച്ച തൃശൂര സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം; ഇയാള്‍ സഞ്ചരിച്ച് റൂട്ട് മാപ്പ് ഇന്ന് പുറത്ത്‌വിടും

കൊറോണ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ ഷോപ്പിങ് മാളും സിനിമാ തിയേറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് പുറത്തുവിടും. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് […]

Local

അറിയിപ്പുകള്‍

കോവിഡ് 19- ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചുകോവിഡ് 19 (കൊറോണ) നിയന്ത്രണ  നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.   ഏതൊക്കെ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം,  മാസ്‌കുകള്‍ ഉപയോഗിക്കേണ്ട വിധം ,പൊതു സമൂഹത്തിത്തില്‍ വ്യക്തികള്‍ ഇടപെടേണ്ടതെങ്ങനെ തുടങ്ങിയവ വിശദീകരിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ,  അഡീഷണല്‍ ഡി എം ഒ ഡോ .രാജേന്ദ്രന്‍, ആര്‍ സി എച്ച് […]

Local

പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാന്‍ അനുമതി

വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാന്‍ അനുമതിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങി ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ നടത്താന്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ യോഗമാണ് തീരുമാനമെടുത്തത്.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.

Local

കുന്ദമംഗലം എന്‍.ഐ.ടി റോഡില്‍ ഗതാഗത നിയന്ത്രണം

കെട്ടാങ്ങൽ:കുന്ദമംഗലം അഗസ്ത്യമുഴി എന്‍.ഐ.ടി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്ത് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ കുന്ദമംഗലം എന്‍.ഐ.ടി റോഡിലെ ഗതാഗതം വണ്‍വേ ആക്കി നിയന്ത്രിച്ചു. ചാത്തമംഗലം- പുളിക്കുഴിക്കോളനി റോഡ്- തടത്തുമ്മല്‍ – മണ്ണിലിടം- 12ാം മൈല്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Protected Content !!