കൊറോണ വൈറസ്: നാട്ടില്‍ കുടുങ്ങിയവര്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും തിരിച്ചുവരാമെന്ന് ഖത്തര്‍

0
433

ദോഹ: കൊറോണ വൈറസ് മൂലം ഖത്തറിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞാലും രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് ഖത്തര്‍. നാട്ടിലുള്ള പലരുടെയും വിസ കാലാവധി തീരുന്നതായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണം.

വ്യാഴാഴ്ച ദോഹയില്‍ നടന്ന യോഗത്തില്‍ തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ഇതുസംബന്ധമായ പ്രഖ്യാപനം നടത്തിയത്.

ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചവര്‍ക്കും തിരിച്ചു വരാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാ?ഗമായി ഖത്തറില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. പതിനാല് രാജ്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here