Trending

വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്തിനു പുതിയ നേതൃത്വം

കുറ്റിക്കാട്ടൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്തിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കാട്ടൂര്‍ ഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ടി പി ഷാഹുല്‍ ഹമീദ് (പ്രെസിഡന്റ്), അഷ്‌റഫ് വെള്ളിപറമ്പ് (സെക്രട്ടറി), ടി ടി മുന്‍ഷിര്‍ (ജോയിന്റ് സെക്രട്ടറി), ബുഷ്‌റ അനീസ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം പി എ ശരീഫുദ്ധീന്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം […]

Local

മാക്കൂട്ടം എ എം യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

കുന്ദമംഗലം; ചൂലാം വയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ & പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം വാര്‍ഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം സിറ്റി പോലീസ് അസി: കമ്മീഷണര്‍ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ഗായിക സുറുമി വയനാട് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ കെ അസ്ബിജ, […]

Local

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച മാലക്കോത് കുടിവെള്ള പദ്ധതി വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു.കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ എം.രവീന്ദ്രനു നാട്ടുകാരുടെ വക ഉപഹാരം ചടങ്ങില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ എം.ബാബുമോന്‍ സമ്മാനിച്ചു. ഒ ഉസൈന്‍, kk ഷമീല്‍, കോണിക്കല്‍ സുബ്രമണ്യന്‍, om റഷീദ്, കെ മുരളീധരന്‍, ആനന്ദന്‍ ഗുരുക്കള്‍, എം രവീന്ദ്രന്‍, kk ഫാത്തിമ ജെസ്ലി, […]

Local

പക്ഷിപ്പനി- പൊതുജനങ്ങളും തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് പൊതുജനങ്ങളും തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗബാധിത പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.    രോഗബാധിത പ്രദേശത്തെ പക്ഷികളുടെ നശീകരണം ഉടന്‍  പൂര്‍ത്തിയാക്കണം.  കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.  ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ നിവാരണം ചെയ്യണം.   മറ്റു ജില്ലകളില്‍നിന്നും കോഴികളെ വഹിച്ചു വരുന്ന […]

അറിയിപ്പുകള്‍

ലേലംപേരാമ്പ്ര, താമരശ്ശേരി, പെരുവണ്ണാമുഴി, ബാലുശ്ശേരി, തിരുവമ്പാടി, അത്തോളി, മേപ്പയ്യൂര്‍, കുറ്റ്യാടി, കൊയിലാണ്ടി, എടച്ചേരി, കൊടുവള്ളി, മുക്കം  പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 12 ലോട്ടുകളില്‍ ഉള്‍പ്പെട്ട 296 വാഹനങ്ങള്‍ മാര്‍ച്ച് 10ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും.  താത്പര്യമുള്ളവര്‍ക്ക് spkkdrl.pol@kerala.gov.in എന്ന വെബ് സൈറ്റില്‍ എം.എസ്.ടി.സി. എല്‍.ടി.ഡി യുടെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0496 2523031 ഭിന്നശേഷിയുളളവര്‍ക്ക്സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ ലെതര്‍വര്‍ക്സ്പരിശീലനംബുക്ക് ബൈന്‍ഡിംഗ്/ […]

information

കൊറോണ പ്രതിരോധം- ഹോട്ടല്‍/ഹോംസ്റ്റേ/റിസോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,ഹോംസ്റ്റേ,റിസോര്‍ട്ട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യക്തികളുടെ മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുറികള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊലൂഷനോ ഫീനോളോ ഉപയോഗിക്കുക.  മാസ്‌കുകള്‍ ധരിക്കുകയും സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. അതിഥികള്‍ ഒഴിയുന്ന സമയത്ത് മുറിയിലെ എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തണം.  രോഗലക്ഷണങ്ങളുളള […]

Local

പക്ഷിപ്പനി: 1700 പക്ഷികളെ കൊന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും  വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള 1700 പക്ഷികളെ പക്ഷിപ്പനി ദ്രുതകർമ്മസേന കൊന്നു.  അവയെ പ്രത്യേകം സജ്ജീകരിച്ച  സ്ഥലങ്ങളിൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.    രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്.  ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു.  വാർഡുകൾ തോറും ദ്രുതകർമ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്.   ദൗത്യം ഇന്നും ( മാർച്ച് 9 ) തുടരും. പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവ […]

Local

ഖത്തര്‍; ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തറിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.

Local

103 ആംവയസ്സില്‍ നിര്യാതയായി ലക്ഷ്മി അമ്മ

കളരിക്കണ്ടി : ഇടക്കണ്ടി തറവാട്ടില്‍ ലക്ഷ്മി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ പുറത്തനാരി മാധവന്‍ നായര്‍. മക്കള്‍ : കുഞ്ഞന്‍ നായര്‍ ( സി പി എം ചെത്ത് കടവ്‌നോര്‍ത്ത് ബ്രാഞ്ച് അംഗം ), ഉണ്ണി നായര്‍, മാളു, ശാരദ, സുലോചന. മരുമക്കള്‍: പടിക്കോട്ടില്‍ രാഘവന്‍ നായര്‍, നങ്ങാളി അപ്പുനായര്‍, പരേതയായ തങ്കം, സുനന്ദ. സഹോദരി പരേതയായ ദേവകി അമ്മ. സഞ്ചയനം ബുധനാഴ്ച.

Local Trending

നാലുവർഷം തികയും മുമ്പ് 54,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു-മുഖ്യമന്ത്രി

ആലപ്പുഴ: അഞ്ചു വർഷം കൊണ്ട് കേരളത്തിൽ 50, 000 കോടി രൂപയുടെ വികസനം ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറ്റെടുത്ത് നാലുവർഷം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് 54,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ഇഎംഎസ് ഗ്രൗണ്ടിൽ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് ) വഴി നടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ജില്ലാതല പ്രദർശനം കേരള നിര്‍മ്മിതി’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി […]

error: Protected Content !!