കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതാസംവിധായകരുടെ സിനിമകൾ: സ്വിച്ചോൺ എട്ടിന്
തിരുവനന്തപുരത്ത് മന്ത്രി എ.കെ. ബാലനും ആലപ്പുഴയിൽ മന്ത്രി ഡോ: തോമസ് ഐസകും നിർവഹിക്കും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ടു ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിപ്രകാരമുള്ള സിനിമകളുടെ സ്വിച്ചോൺ കർമം വനിതാദിനമായ മാർച്ച് എട്ടിന് നടക്കും.തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകളായ താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’, മിനി ഐ.ജിയുടെ ‘ഡൈവോഴ്സ്’ എന്നീ രണ്ടു ചിത്രങ്ങളുടെ സ്വിച്ചോണാണ് നടക്കുന്നത്. ‘ഡൈവോഴ്സി’ന്റെ സ്വിച്ച് ഓൺ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മ്യൂസിയം ബാൻറ് ഹാളിൽ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. […]

