കുന്ദമംഗലം; ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും നാഷണല്‍ ഹെല്‍ത്ത് മിനിസ്റ്ററിയും സംയുക്തമായി ട്രെയിനേര്‍സിനുള്ള ട്രെയിനിംഗം സംഘടിപ്പിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുള്ള ട്രെയിനേര്സിനാണ് മൊണാഡ് ഓഡിറ്റോറിയത്തില്‍ ട്രെയിനിംഗ് സംഘടിപ്പിച്ചത്.
ഡിഎംഒ ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാരും ഫിസിഷന്മാരും പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശീലനം വൈകീട്ട് 5 മണി വരെ നീണ്ടു. നാഷണല്‍ ലെവലിലുള്ള എക്സ്പേര്‍ട്സാണ് ഒണ്‍ലൈന്‍ വഴി ട്രെയിനിംഗ് നടത്തിയത്. എന്താണ് രോഗം, ഇത് പകരുന്നത് എങ്ങനെ, ചൈനയില്‍ എങ്ങനെ കണ്ടുപിടിച്ചു, രാജ്യത്ത് എത്തരത്തില്‍ പ്രതിരോധിക്കാം, എടുക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചു.