Local

അറിയിപ്പുകള്‍

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്  സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍  പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗത്തിലെ യുവതി യുവാക്കള്‍ക്ക് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തും.   ഏപ്രില്‍ മുതല്‍ നാല് മാസത്തേക്കാണ് പരിശീലനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിനായി തെരഞ്ഞെടുക്കുക. എസ്.എസ്.എല്‍.സി/ തത്തുല്യ കോഴ്‌സ് പാസ്സായതും 18നും 40 നുമിടയില്‍ പ്രായമുള്ളവരും  ഫോട്ടോഗ്രാഫിയില്‍ തല്‍പരരുമായവര്‍ക്ക് അപേക്ഷിക്കാം.  ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98,000 രൂപവരെയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപവരെയും വരുമാനമുളള  കുടുംബങ്ങളിലെ അംഗങ്ങളാണ് അപേക്ഷിക്കേണ്ടത്. […]

Local

സര്‍ക്കാര്‍ ജോലി നേടി കുന്ദമംഗലം എച്ച്എസ്എസ് ലെ കായികതാരങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നല്‍കിയ കായിക താരങ്ങളില്‍ കുന്ദമംഗലത്തിന് അഭിമാനമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മുന്‍ വോളി താരങ്ങളായ അതുല്യ,റീമ ,നിഖില ഫുട്‌ബോള്‍ താരം ധനേഷ് എന്നിവര്‍ക്ക് കോഴിക്കോട് ജില്ലയിലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം ലഭിച്ചത്. .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.കൂടാതെ;KHSS ലെ തന്നെ മുന്‍ […]

Local

നാടകവണ്ടിക്ക 24000 രൂപ പിഴ; പുനരന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍: ചേറ്റുവയില്‍ നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

News

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ല; കാന്തപുരം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ ആയിരിക്കണം സമരങ്ങള്‍ നടത്തേണ്ടതെന്നും സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാന്തപുരം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ സാഹചര്യത്തില്‍ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുന്‍നിര്‍ത്തി കേരളാ മുസ്ലീം ജമാ അത്ത് മറ്റെന്നാള്‍ മുതല്‍ ഈമാസം 29 വരെ ജില്ലാ തലത്തില്‍ ഉമറാ സമ്മേളനങ്ങള്‍ നടത്തുമെന്നും കാന്തപുരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

National

നിര്‍ഭയ കേസ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കാന്‍ പുതിയ വാറന്റ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത് പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്ക്് പ്രതികളെ തൂക്കിലേറ്റും. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് […]

Kerala

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2019ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാരത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂർ പാലക്കീഴി ഹൗസിലെ കുമാരി പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കൽപനയിലെ പി.പി. രഹ്നാസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയൺസ് റോഡ് ശരണ്യയിലെ […]

News

ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം;കുറ്റവാളികള്‍ക്കെതിരെ നടപടി വേണം -വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംങ്ങിന്റെ ആത്മഹത്യക്ക് കാരണക്കാരായ അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടി ആവശ്യപ്പെട്ടു. ജസ്പ്രീതിനേക്കാള്‍ ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലൂടെ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായത്. പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിച്ചാല്‍ മതിയെന്ന വംശീയ പരാമര്‍ശം പ്രബുദ്ധ കേരളത്തിന് അപമാനമാണ് . വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ എ.എം അബ്ദുല്‍മജീദ്, മുസ്തഫ പാലാഴി, […]

Local

ബാലസദയം; ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലസദയം ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. എല്‍പി വിഭാഗത്തില്‍ രോഹിത് പി .പി (എഎം എല്‍പി സ്‌കൂള്‍, കുന്ദമംഗലം), അനുക്ത. കെ.കെ.(സെന്റ് വിന്‍സന്റ് ടി ടിഐ മോഡല്‍ സ്‌കൂള്‍ കക്കോടി ), വൈഷ്ണവ്. എസ് ( കേന്ദ്രീയ വിദ്യാലയം നമ്പര്‍ 1, ഈസ്റ്റ്ഹില്‍)എന്നിവരും യു പി വിഭാഗത്തില്‍ പ്രണാം പ്രകാശ് (ജെഡിടി സ്‌കൂള്‍ വെള്ളിമാട്കുന്ന്), സാരംഗ് എന്‍.കെ ( നവജ്യോതി ,കന്ദമംഗലം), അംഗിത് (മാനിപുരം എ യുപിഎസ്) എന്നിവര്‍ക്കുമാണ് യഥാക്രമം […]

Local

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം- ആരോഗ്യമന്ത്രി

സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മഹാ ഭൂരിപക്ഷം സ്ത്രീകളും ഇന്നും ഗാർഹിക പീഡനത്തിനിരയാകുന്നുണ്ട്. ഇതിനെ മറികടക്കാൻ ഗാർഹിക പീഡന നിരോധന നിയമം സമ്പൂർണമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ […]

Kerala

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നടപ്പിലായി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരിക്കെയാണ് ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു ബഷീര്‍ മരണപ്പെടുന്നത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

error: Protected Content !!