Kerala

വരുമാനം കുറഞ്ഞു; കെഎസ്ആര്‍ടിയില്‍ ശമ്പളം വൈകും

കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശമ്പളം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ഇപ്പോള്‍ ദിവസ വരുമാനം ആറുകോടിക്കു താഴെയാണ്. മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നല്‍കാന്‍ 30 കോടികൂടി വേണം. 20 കോടി കൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴ് വരെയുള്ള ദിവസ വരുമാനത്തില്‍ നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ […]

News

വിദ്യാഭ്യാസരംഗത്തുണ്ടാകുന്നത് വലിയ മാറ്റങ്ങൾ-മുഖ്യമന്ത്രി

 ‘സർഗവായന, സമ്പൂർണ വായന’ സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പ്രഖ്യാപനം നിർവഹിച്ചു സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പ്യൂട്ടർ ലാബും ക്ലാസ്തല ലൈബ്രറിയുമായി ക്ലാസ്മുറികൾ തന്നെ അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘സർഗവായന, സമ്പൂർണ വായന’ പദ്ധതി സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പ്രഖ്യാപനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായന നല്ലതുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ ഉദ്ദേശ്യം. സമ്പൂർണ ക്ലാസ്റൂം ലൈബ്രറിയുടെ ഭാഗമായി ലഭിക്കുന്ന പുസ്തകങ്ങളെ അടുത്തറിയാൻ വിദ്യാർഥികൾ ശ്രമിക്കണം. അധ്യാപകരും […]

Local

സൗജന്യ യോഗ പരിശീലനവും ചികില്‍സാ ക്യാമ്പും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചൈതന്യ യോഗ ഫിസിക്കല്‍ ഫിറ്റ്‌നസ് ആന്റ് റിസര്‍ച്ച് സെന്ററും സദയം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന അഞ്ചു ദിവസത്തെ സൗജന്യ യോഗ പരിശീലനവും ചികില്‍സാ ക്യാമ്പും തുടങ്ങി. എരത്തിപ്പാലം വിക്ടറി വില്ലയില്‍ നടക്കുന്ന ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്വപ്ന സുഷാന്ത് അധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ പി.വി.ഷേഗിഷ്,സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍, രഘുവീര്‍ മണ്ടിലേടത്ത്, സര്‍വ്വദമനന്‍ കുന്ദമംഗലം, പ്രഭിത മനോജ്, ഉദയകുമാര്‍, എന്‍. ദിനേശന്‍,എം.സ്വപ്ന, എം.ജനാര്‍ദ്ദനന്‍, കെ.അമിതേഷ് എന്നിവര്‍ […]

News

ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജസ്പ്രീത് സിംഗ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും […]

Local

പഠനമേശ വിതരണം ഉദ്ഘാടനം ചെയ്തു

മടവൂര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമേശ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. റിയാസ് ഖാന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ് വാര്‍ഡ് മെമ്പര്‍മാരായ പി.ശ്രീധരന്‍, ശ്യാമള മലയില്‍, റിയാസ് എടത്തില്‍ ഷൈനി, ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Local

മലബാര്‍ കൃസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണം :ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫൈനല്‍ BA എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ ജസ്പ്രീതിന് അറ്റെന്‍ഡന്‍സ് കുറവുമൂലം സെമസ്റ്റര്‍ ഔട്ട് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം അധ്യാപകരോടും, അധികൃതരോടും ജസ്പ്രീത് സംസാരിച്ചിരുന്നു. തുടര്‍പഠനം ലക്ഷ്യമാക്കി കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഉണ്ടോ എന്നത് അധികൃതര്‍ ഉറപ്പ് വരുത്തണം. […]

Kerala

വികസന പാതയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് -മന്ത്രി കെ കെ ശൈലജ

 കോഴിക്കോട് മെഡിക്കൽ കോളേജ്  വികസന പാതയിൽ വലിയ മുന്നേറ്റം നടത്തി  വരികയാണെന്ന്  ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ.മെഡിക്കൽ കോളേജിലെ പമ്പ് ഹൗസ്, ആർദ്രം പദ്ധതി  ഒ പി ടിക്കറ്റ് കൗണ്ടറുകൾ, 16 സ്ലൈസ് സി ടി സ്കാനർ,  യു എസ് ജി സ്കാനർ, ഓർത്തോ ഐ സി യു പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  മലിനജലശേഖരണ സംവിധാനത്തിൻ്റെ  പ്രവർത്തനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. […]

News

കോഴിക്കോടിൻ്റെ സമഗ്രവികസനത്തിന് ‘മിഷന്‍ കോഴിക്കോട്’

പദ്ധതി രൂപരേഖ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു കോഴിക്കോട് ജില്ലയുടെ സർവതോമുഖവും സുസ്ഥിരവുമായ  വികസനം ലക്ഷ്യമിടുന്ന ‘മിഷന്‍ കോഴിക്കോട്’ പദ്ധതി രൂപരേഖ തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ   പ്രധാനമേഖലകളെല്ലാം സ്പര്‍ശിച്ചുകൊണ്ടുംനവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങള്‍ക്ക് ഊന്നൽ നൽകിയുമാണ് രൂപരേഖ തയ്യാറാക്കിയത്.  ജില്ലയിലെവിവിധ വകുപ്പുകളുമായി കൂടിയാലോചനയും നടത്തി. പതിവ് വകുപ്പുതല നടപടികളിൽനിന്നു വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള മേഖലാതല സമീപനത്തിലൂടെ […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്‍ഡറിയില്‍ കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

കേരള സര്‍ക്കാരിന് കീഴിലുള്ള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പരിപാടിയുടെ ഭാഗമായി കളക്ടേഴ്സ് അറ്റ് സ്‌കൂളിന്റെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി .ശാന്ത നിര്‍വഹിച്ചു .പെരിങ്ങൊളം മില്‍മ ഫാക്ടറി സ്‌കൂളിനു വേണ്ടി ആധുനിക രീതിയില്‍ നാലു വൈസ്റ്റ് ബിന്‍ സ്‌പോണ്‍സര്‍ ചെയ്തു . പി ടി എ പ്രസിഡന്റ് ആര്‍ വി ജാഫര്‍ അധ്യക്ഷം വഹിച്ചു .ശുചിത്വ മിഷന്‍ അസിസ്റ്റന്റ് […]

News

കുന്ദമംഗലത്തെ കിഫ്ബി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി : പൊതുമരാമത്ത് വകുപ്പ് മന്ത്രി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ 3 പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അ റിയിച്ചത്. കൂളിമാട് പാലത്തിന്റെ പ്രവൃത്തി 07-03-2019 നാണ് ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാര്‍ എടുത്ത ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി 24 മാസമാണ്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ പ്രവൃത്തി നടത്തുന്നതിന് തയ്യാറാക്കിയ അയലന്റുകള്‍ മുഴുവനായും ഒലിച്ചുപോവുകയും […]

error: Protected Content !!