Local

വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

എല്‍ഡിഎഫ് സര്‍ക്കാറിന്റെ നികുതി ഭികരതക്കും ജന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. തസ്ലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പടനിലം, പി.ഷൗക്കത്തലി, സി.വി സംജിത്ത്, രജനി തടത്തില്‍, രജിന്‍ ദാസ് ,കെ മാധവന്‍, Pശ്രീനു cp രമേശന്‍ ,ടി കെ ഹിതേഷ് കുമാര്‍ വിജി മുപ്രമ്മല്‍ അംബുജാക്ഷി അമ്മ, ബൈജു […]

Kerala

കാണാനില്ല

കോഴക്കോട് മാനിപുരം കളരാന്തിരി കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകള്‍ ആയിഷത്തുല്‍ ബീഗം തൗഫിറ(മിന്നു) എന്ന പെണ്‍കുട്ടിയെ 26- 2- 2020 പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കാണാനില്ല. വെളുത്ത നിറം, ഉയരം സുമാര്‍ 160 സെ.മി, ഒത്ത ശരീര പ്രകൃതം, കറുത്ത തലമുടി, കട്ടിയുള്ള പുരികം, മഫ്ത ധരിക്കാറുണ്ട്, മലയാളം, ഹിന്ദി,അറബി ഭാഷകള്‍ സംസാരിക്കും. കണ്ടുകിട്ടുന്നവര്‍ ഉടന്‍ കുന്ദമംഗലം പോലീസ് സ്‌റ്റേഷന്റെ 9497947230 അല്ലെങ്കില്‍ 9497980714 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാക്കനാട് കേരള ബുക്സ് ആന്റ പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തിമുപ്പത്തെണ്ണായിരം പുസ്തകങ്ങൾ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രിൽ […]

Local

ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം

Red Ink (റെഡ് ഇങ്ക്) എന്ന ചെറു സിനിമയുടേയും റിന്റണ്‍ ആന്റണി സംവിധാനം ചെയ്ത ഒടുക്കത്തെ ഒപ്രുശുമ എന്ന ഷോര്‍ട്ട് ഫിലിമിന്റേയും പ്രദര്‍ശനം 2020 മാര്‍ച്ച് 02 തിങ്കള്‍ വൈകീട്ട് 6.45 ന് നടക്കും. പട്ടേപ്പാടം, കുന്നുമ്മല്‍ക്കാട് തണല്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ചാണ് പ്രദര്‍ശനം.

International

കോവിഡ് 19; ഇതുവരെ മരണപ്പെട്ടത് 3001 പേര്‍

കോവിഡ് 19(കൊറോണ) ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3001 ആയി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 67 രാജ്യങ്ങളിലേക്ക് രോഗം ഇതിനകം വ്യാപിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 30 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. സ്‌പെയിനില്‍ പുതിയതായി 26 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തായ്ലണ്ടിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും ചൈനയിലും കോവിഡ് […]

Local

രാജ്യശത്രുക്കള്‍ ഇന്ത്യ ഭരിക്കുന്നു;സ്വാദിഖലി ശിഹാബ് തങ്ങള്‍

രാജ്യശത്രുക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി പന്തിരാങ്കാവില്‍ സംഘടിപ്പിച്ച ഷഹീന്‍ ബാഗില്‍ നൊപ്പം ഏകദിന ഉപവാസ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ധേഹം. ആര്‍എസ്എസ് ഉള്‍പെടുന്ന സംഘ പരിവാരങ്ങളുടെ ചിരക്കാല സ്വപനമാണ് മതരാഷ്ട്രമാക്കുക എന്നത് അതിനവര്‍ക്ക് തടസ്സമായി നിലകൊണ്ടത് ഒന്ന് മഹാത്മാഗാദ്ധിയും മറ്റൊന്ന് പവിത്രമായ നമ്മുടെ ഭരണഘടനയുമാണ്. രാഷ്ട്രപിതാവിനെ നിഷ്ഠ്യുരമായി കൊലപെടുത്തിയതിലൂടെ ഒരു തടസ്സം അവര്‍ മറികടന്നു ഇനി ഭരണഘടനക്കുടി തകര്‍ത്താല്‍ ലക്ഷ്യത്തിലെത്താമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. […]

Local

തൊണ്ണൂറ്റിനാലാം വാര്‍ഷികത്തിന്റെ നിറവില്‍ കുന്ദമംഗലം എയുപി സ്‌കൂള്‍

കുന്ദമംഗലം: സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് നിരവധി പ്രതിഭകളെ സംഭാവന നല്‍കിയ കുന്ദമംഗലം ബസ് സ്റ്റാന്റിനടുത്തുള്ള കുന്ദമംഗലം എയുപി സ്‌ക്കൂള്‍ തൊണ്ണൂറ്റി നാലാം വാര്‍ഷികം ആഘോഷിക്കുന്നു. 1926 ലാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ കുന്ദമംഗലം കെഡിസി ബാങ്ക് പ്രവര്‍ത്തിക്കുന്ന പറമ്പിലെ ഒരു ഓലഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. പറച്ചിത്തോട്ടില്‍ കുഞ്ഞിക്കണ്ണന്‍ ആണ് സ്‌ക്കൂളിന്റെ സ്ഥാപകന്‍. പിലാശ്ശേരിയില്‍ സ്വന്തമായി വിദ്യാലയം ഉണ്ടായിരുന്ന കുറിഞ്ഞിപ്പിലാക്കില്‍ ആണ്ടി പിന്നീട് സ്‌ക്കൂള്‍ ഏറ്റെടുക്കുകയും പിലാശ്ശേരിയിലെ വിദ്യാലയത്തില്‍ നിന്ന് ചില അദ്ധ്യാപകരെ കുന്ദമംഗലത്തേക്ക് കൊണ്ടുവരികയുമായിരുന്നു.കുന്ദമംഗലം ഹയര്‍ എലിമെന്ററി […]

Local

സി എഫ് സി കാരന്തൂരിന് പുതിയ സാരഥികള്‍

കുന്ദമംഗലം: കാരന്തൂരില്‍ കലാ-കായിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാതൃകാ പ്രവര്‍ത്തനം നടത്തുന്ന സി എഫ് സി കാരന്തൂരിന് പുതിയ നേതൃത്വം. സാദിഖ് അലി പി ( പ്രസിഡണ്ട്), ആഷിര്‍ അലി സി (ജനറല്‍ സിക്രട്ടറി), നൗഷാദ് സി (ട്രഷറര്‍), റിയാസ് ഇ, (വൈസ് പ്രസിഡണ്ട്) സഹദ് പി (വൈസ് പ്രസിഡണ്ട്), റിയാസ് സി, (സിക്രട്ടറി) സിദ്ധീഖ് സി (സെക്രട്ടറി) ഫാസില്‍ പി (കായിക വിഭാഗം കണ്‍വീനര്‍), അജ്മല്‍ സി (കലാവിഭാഗം കണ്‍വീനര്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2019- 20 […]

Local

അറിയിപ്പുകള്‍

  • 29th February 2020
  • 0 Comments

ഭൂമി ലേലം താമരശ്ശേരി താലൂക്കില്‍ കൊടുവളളി വില്ലേജില്‍ പറമ്പത്തുകാവ് ദേശത്ത് റി.സ. 9/1 ല്‍പ്പെട്ട 5.62 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് 23 ന് രാവിലെ 11 മണിക്ക് കൊടുവളളി വില്ലേജ് ഓഫീസില്‍ നടക്കും.  റാങ്ക് ലിസ്റ്റ് റദ്ദാക്കി കോഴിക്കോട് ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്  വകുപ്പുകളില്‍ ആയൂര്‍വേദ കോളേജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദ) (കാറ്റഗറി നം. 241/2017) ( െേ1  എന്‍.സി.എ -എല്‍.സി/എ.ഐ) യുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍  ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ […]

Kerala

ഭിന്നശേഷിക്കാരനായ മണികണ്ഠനെ മുഖ്യമന്ത്രി സന്ദർശിച്ചു

  • 29th February 2020
  • 0 Comments

ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശി മണികണ്ഠനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുളള കരകുളത്ത് മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണ് മണികണ്ഠൻ കൂടിക്കാഴ്ച്ചയ്ക്കുളള ആഗ്രഹം അറിയിച്ചത്. ജന്മനാ അരക്കുതാഴെ തളർന്ന മണികണ്ഠന്റെ ഇഷ്ടനേതാവാണ് മുഖ്യമന്ത്രി. മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സന്ദർശനം അതിവർഷ ദിനമാണെന്ന് ഓർമിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ശരിയായ ഉറച്ച നിലപാടുളള നേതാവായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്ന് മണികണ്ഠൻ പറഞ്ഞു. പറയുന്ന […]

error: Protected Content !!