Local

റോഡ് ഉദ്ഘാടനം ചെയ്തു

  • 29th February 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാര്‍ഡ് മുറിയനാല്‍ പേവുംകൂടുമ്മല്‍ റോഡ് ബ്ലോക്ക് മെമ്പര്‍ യു.സി.ബുഷ്‌റ ഉദ്ഘാടനം ചെയ്തുഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 7 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്തത്. വാര്‍ഡ് മെമ്പര്‍ ടി.കെ.സൗദയുടെ അദ്ധ്യക്ഷത വഹിച്ചു. ഒ.സലീം, പി.പി ഇസ്മായില്‍, പി.നജീബ്, റിയാസ് എ.എം’ ആഷിഖ് പി.കെ, അഷ്‌റഫ് പി.കെ, വി പി അബൂബക്കര്‍ ,രാജേഷ് പി.കെ, മുഹമ്മദ് പി കെ ,ഷാജി പി.കെ, ബൈജു പി.കെ, മുസ്തഫ, കണ്ണന്‍, ജിജിത്ത് ലാല്‍, ബേബി മോന്‍, […]

Local

അറിയിപ്പുകള്‍

  • 28th February 2020
  • 0 Comments

ജില്ലാ വികസന സമിതി 29ന് ജില്ലാ വികസനസമിതിയോഗം ഫെബ്രുവരി 29ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വീട്ട്‌നമ്പര്‍ ലഭിക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് റോഡിന്റെയും തോടിന്റെയും വക്കുകളിലും റെയിലിന്റെ പരിസരത്തും ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്കും നിലവില്‍ താമസിക്കുന്ന വീടിന് വിവിധ കാരണങ്ങളാല്‍  വീട്ട്  നമ്പര്‍ ലഭിക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നു.  ഇതിനുളള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും സപ്ലൈ ഓഫീസില്‍ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   അധാര്‍ കാര്‍ഡും കഴിയുന്നതും വരുമാന സര്‍ട്ടിഫിക്കറ്റും […]

News

ചെറുകിട വ്യവസായ നിക്ഷേപങ്ങള്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

  • 28th February 2020
  • 0 Comments

കേരളത്തില്‍ ചെറുകിട നിക്ഷേപങ്ങള്‍ ധാരാളമായി ഉണ്ടായാല്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.  ജില്ല വ്യവസായ നിക്ഷേപക സംഗമം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളം ഉണ്ടാകും.  അതു വഴി സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകും . കേരളത്തില്‍ ഒരു വ്യവസായവും നടക്കില്ല എന്ന സംരംഭകരുടെ മനോഭാവം അറുപത് ശതമാനം മാറിക്കഴിഞ്ഞു. ചുവപ്പുനാടയില്‍ കുരുങ്ങി വ്യവസായങ്ങള്‍ മുടങ്ങുന്ന […]

Kerala

ലൈഫ് പദ്ധതി- ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍

  • 28th February 2020
  • 0 Comments

 സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്  14804 വീടുകള്‍.  പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 29) വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വ്വഹിക്കും. 2,14,000 ത്തിലേറെ വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍  ഇന്ന് (ഫെബ്രുവരി 29) വൈകീട്ട് മൂന്നു മണിയ്ക്ക് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും.  […]

Local

ഡല്‍ഹി കലാപത്തിനെതിരെ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

  • 28th February 2020
  • 0 Comments

കുന്നമംഗലം : ഡല്‍ഹിയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് നടത്തിയ വംശീയ കലാപത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ്, സി.പി. സുമയ്യ, സിറാജുദ്ദീന്‍ ഇബ്നുഹംസ, സി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. അബ്ദുല്‍ ഹമീദ്, ഇ. അമീന്‍, ഇ.ടി. കരീം, എം.സി. മജീദ്, ഇ.പി. ലിയാഖത്ത് അലി, തൗഹീദ അന്‍വര്‍, സ്വാലിഹ എന്നിവര്‍ […]

Local

സംസ്ഥാന പ്രതിഭാ പുരസ്‌കാര ജേതാവ് മനോജ് കുമാറിനെ ആദരിച്ചു

  • 28th February 2020
  • 0 Comments

സംസ്ഥാന പ്രതിഭാ പുരസ്‌കാര ജേതാവായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാറിനെ ആദരിക്കല്‍ ചടങ്ങ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എംഎല്‍എ പിടിഎ റഹീം ഉപഹാരം കൈമാറി. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് വ്യത്യസ്ഥമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാം എന്നതിന്റെ തെളിവായി സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് മനോജിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒളവണ്ണ ബോട്ടാണിക്കല്‍ ഗാര്‍ഡനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ നാത്തിയ ഇടപെടലിലൂടെയാണ് മനോജിലേക്ക് എന്റെ ശ്രദ്ധ വന്നെത്തുന്നത്. തനത് ഫണ്ട് […]

Local

നിര്യാതയായി

  • 28th February 2020
  • 0 Comments

കുന്ദമംഗലം; പരേതനായ എ.പി അപ്പുക്കുട്ടിയുടെ ഭാര്യ അടുക്കത്ത് ജാനു(90) നിര്യാതയായി. മക്കള്‍; ശോഭന, രാമരാജന്‍(കെഎസ്ആര്‍ടിസി), ഭക്തോത്തമന്‍(കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ്), ശിവാനന്ദന്‍(സിഡബ്യുആര്‍ഡിഎം), അര്‍ജുനന്‍, മരുമക്കള്‍; ചന്ദ്രന്‍ ഉന്മളത്തൂര്‍ താഴം, രമ,ഹേമലത, ശ്രീജ, സ്മിത സംസ്‌കാരം വൈകീട്ട് 6 മണിക്ക്

Local

ഷാഹിന്‍ ബാഗിനൊപ്പം; ഏകദിന ഉപവാസ പ്രതിഷേധ സംഗമം നാളെ

  • 28th February 2020
  • 0 Comments

കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി നടത്തുന്ന ഷാഹിന്‍ ബാഗിനൊപ്പം; ഏകദിന ഉപവാസ പ്രതിഷേധ സംഗമം നാളെ ശനി 29 ന് രാവിലെ 8 മണി പന്തീരാങ്കാവില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരേ പന്തീരാങ്കാവ് ബൈപ്പാസിന് സമീപം പ്രത്യേകം സജ്ജമാക്കിയ സമരപന്തലിലാണ് സമര സദസ്സ് സംഘടിപ്പിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.രാഘവന്‍ എം.പി, ടി.സിദ്ധീഖ്, കമാല്‍ വരദൂര്‍. ഉമ്മര്‍ […]

National

ഡല്‍ഹി കലാപം; മരണം 38 ആയി

  • 28th February 2020
  • 0 Comments

ഡല്‍ഹി കലാപത്തില്‍ മരണം 38 ആയി. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡിസിപി ജോയ് ടിര്‍കെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാകും കേസുകളുടെ അന്വേഷണം. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ബി കെ സിംഗാണ് ഇരു ടീമുകളെയും ഏകോപിപ്പിക്കുക. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിലവില്‍ പൂര്‍വ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് […]

News

കൊല്ലത്ത് ഏഴുവയസ്സുകാരി മരണപ്പെട്ട സംഭവം; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

  • 28th February 2020
  • 0 Comments

കൊല്ലം ഇളവൂരില്‍ ിമരണപ്പെട്ട ദേവനന്ദയുടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. അതിനാല്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു. ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ പ്രതികരിച്ചു. മണല്‍വാരിയുണ്ടാക്കിയ കുഴികള്‍ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ […]

error: Protected Content !!