National

ഡല്‍ഹിയില്‍ മരണം 28; യുഎന്‍ ദുഃഖം രേഖപ്പെടുത്തി

  • 27th February 2020
  • 0 Comments

രാജ്യത്തെ നടുക്കിക്കൊണ്ട് ഡല്‍ഹിയിലെ കലാപത്തില്‍ മരണസംഖ്യ ഉയരുന്നു. 28 പേരാണ് ഇതുവരെ മരിച്ചത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ പലരുടേയും നില ദുരുതരമാണ്. അതേസമയം കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് […]

News

കൂടത്തായ് കൊലപാതക കേസ് പ്രതി ജോളി ആഹ്ത്മഹത്യക്ക് ശ്രമിച്ചു

  • 27th February 2020
  • 0 Comments

കൂടത്തായി കൊലപാതകപരമ്പര കേസിലെ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലയില്‍ ലഭിക്കുന്ന വിവരം. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍

International

കൊറോണ വൈറസ്; ഉംറ തീര്‍ത്താടനത്തിനായി പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

  • 27th February 2020
  • 0 Comments

ലോകമെമ്പാടും കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേര്‍പ്പെടുത്തി. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാരും ജി.സി.സി പൗരന്‍മാരും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ട്. […]

Local

പിലാശ്ശേരിയില്‍ ചന്ദനമോഷ്ടാവ് പിടിയില്‍

  • 26th February 2020
  • 0 Comments

പിലാശ്ശേരിയില്‍ ചന്ദനമോഷ്ടാവ് പിടിയില്‍. കരിയാങ്കുളങ്ങര മേല്‍വീട്ടില്‍ അയമ്മദുട്ടി(അയമുട്ടി, 55 വയസ്സ് ) എന്നയാളെയാണ് പോലീസ് പിടികൂടിയത്. പിലാശ്ശേരിയിലെ ഐറ്റടിക്കണ്ടിയിലെ മലയില്‍ നിന്നും മരം മോഷ്ടിച്ച് മുറിച്ച് കൊണ്ടുപോയ ശേഷം രണ്ടാഴ്ച കഴിഞ്ഞ് ചന്ദനക്കുറ്റി മാന്താനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാവുന്നത്. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെക്കുകയായിരുന്നു. പിന്നീട് പോലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കട്ടാങ്ങലില്‍ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ ചന്ദനങ്ങള്‍ വിറ്റത്. സ്ഥിരമായി മലമുകളിലും മറ്റുമുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍ക്കുന്ന പ്രതിയാണ് ഇയാള്‍ എന്നാണ് വിവരം. […]

Local News

ഒന്നിലധികം ബിരുദവും ബിരുദാനന്തര ബിരുദവും- വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍

  • 26th February 2020
  • 0 Comments

ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം .താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന  കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാന്‍ കഴിയില്ലെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല  നിയമത്തിനെതിരെ ആരതി അനീഷ് എന്ന വിദ്യാര്‍ഥിനി  കമ്മീഷനു നല്‍കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  സര്‍വകലാശാല റജിസ്ട്രാറില്‍ നിന്നും  കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു .  ബിരുദവും […]

Local

സ്പോര്‍ട്സ് കേരള മാരത്തോണ്‍ മാര്‍ച്ച് എട്ടിന്

  • 26th February 2020
  • 0 Comments

കോഴിക്കോട് ബീച്ചില്‍  മാര്‍ച്ച് എട്ടിന് സ്പോര്‍ട്സ് കേരള മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന്  ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യവകുപ്പ് ഇന്ത്യയിലെ പ്രമുഖ മാരത്തോണ്‍ സംഘാടകരായ റണ്‍ ബഡ്ഡീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.   കണ്ണൂര്‍, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം ജില്ലകളിലായാണ്  മാരത്തോണ്‍ നടക്കുക.  ജില്ലയില്‍ ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയാപ്പ ഹാര്‍ബര്‍ ചുറ്റി ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് അവസാനിക്കുന്ന രീതിയിലാണ് മാരത്തോണ്‍ […]

News

കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

  • 26th February 2020
  • 0 Comments

സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിദ്യാര്‍ത്ഥി സമരങ്ങള്‍ കോടതി നിരോധിച്ചു. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന തരത്തില്‍ കലാലയ രാഷ്ട്രീയം വേണ്ടെന്നും സമരത്തിനും പഠിപ്പുമുടക്കലിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും കോജേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഭവന്‍സ് കോളേജ് ഉള്‍പ്പെടെ നല്‍കിയ 25 ഹര്‍ജികളിലാണ് വിധി

Local

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല; കാന്തപുരം

  • 26th February 2020
  • 0 Comments

കുന്ദമംഗലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസണ്‍സ് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കാരണം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞ് വരികയാണ്. തുല്യാവകാശവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് ഇത്. രാജ്യ തലസ്ഥാനത്ത് വര്‍ധിച്ചു […]

National

കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം)

  • 26th February 2020
  • 0 Comments

കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമായ രീതിയിലാണ് രാജ്യത്തിന്റെ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ് കാഴ്ച്ചക്കാരാവുകയോ, അക്രമികള്‍ക്കൊപ്പം ചേരുകയോ ഉണ്ടായെന്ന പരാതി വ്യാപകമാണ്. മുഖം നോക്കാതെ അക്രമം അടിച്ചമര്‍ത്തുകയെന്നതാണ് പോലീസില്‍ നിന്നും മറ്റ് ഭരണ സംവിധാനങ്ങളില്‍ നിന്നും രാജ്യവും ജനങ്ങളും പ്രതിക്ഷിക്കുന്നത്. ഇത്തരം സാഹചര്യം ആഗ്രഹിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളും മതമൗലികവാദികളും നാട്ടിലുണ്ടെന്ന കാര്യവും ഗൗരവമാണ്. വര്‍ഗ്ഗീയാഗ്‌നി ആളികത്തിക്കാതിരിക്കാനും സമാധാന […]

information

കോഴിക്കോട് സിസിഎംവൈ യിൽ അദ്ധ്യാപകരുടെ ഒഴിവ്

  • 26th February 2020
  • 0 Comments

കോഴിക്കോട് പുതിയ റയിൽ പ്രവർത്തിക്കുന്ന, കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റിനു കീഴിലുള്ള സി സി എം വൈ എന്ന സ്ഥാപനത്തിൽ പിഎസ്സി, എസ് എസ്സി മുതലായ മത്സര പരീക്ഷകൾക്ക് ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്, പോളിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കാൻ ബിരുദ/ ബിരുദാന്തര ബിരുദ യോഗ്യതയുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ എസ് എസ് എൽ സി, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 28ന് രാവിലെ 10 മണിക്കും 4 നുമിടയിൽ […]

error: Protected Content !!