News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീടുകളില്‍ ഉണര്‍ന്നിരുന്നും ഭരണഘടന വായിച്ചും കൊടുവളളിയില്‍ പ്രതിഷേധം നടത്തും

  • 25th February 2020
  • 0 Comments

കൊടുവള്ളി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുവള്ളിയില്‍ എംഎല്‍എമാരുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വ്യത്യസ്ഥമായ പ്രതിഷേധം നടക്കും. രാപ്പകല്‍ സത്യാഗ്രഹവും വീടുകള്‍ ഉണര്‍ന്നിരിക്കലുമാണ് പൗരാവില നടത്തുന്നത്. ഫെബ്രു 29 വൈകിട്ട് 5 മണി മുതല്‍ മാര്‍ച്ച് 1 രാവിലെ 5 വരെയാകും സമരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ മുഖ്യാതിഥികളാവുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, മത, മാധ്യമ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വാതന്ത്രലബ്ധിയെ അനുസ്മരിക്കും വിധം നഗരസഭയിലെ മുഴുവന്‍ വീടുകളിലും […]

Local

ഐഐഎമ്മിലെ മാലിന്യം; നൗഷാദ് തെക്കയില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

  • 25th February 2020
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കി പരിസരത്തുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂര്‍്ണമായ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. മാട്ടുമ്മല്‍, പെരിങ്ങളം ഭാഗത്ത് കിണറുകള്‍ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയും കുടിവെള്ളം ലഭിക്കാന്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല വീടുകളോട് ചേര്‍ന്ന് കെട്ടിയ ചുറ്റുമതില്‍ ഉയര്‍ത്താതെ ഇരുമ്പിന്റെ മുള്‍വേലി കെട്ടിയിരിക്കുന്നു ഇത് കുട്ടികള്‍ക്കും മറ്റും മുറിവുകള്‍ ഉണ്ടാക്കുന്നു. കാട് പിടിച്ചു കിടക്കുന്ന വിശാലമായ […]

National

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; മരണം ഏഴായി

  • 25th February 2020
  • 0 Comments

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും ആറ് നാട്ടുകാരുമാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാനയോഗങ്ങള്‍ വിളിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 12 […]

News

നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ല – മന്ത്രി ടി പി രാമകൃഷ്ണന്‍

  • 25th February 2020
  • 0 Comments

നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ലെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം  വില്‍പ്പനച്ചരക്കാക്കി മാറ്റരുത്. ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖല പരിഗണിക്കരുത്. വിദ്യാഭ്യാസം സമൂഹത്തില്‍ ഉന്നതമൂല്യം ഉള്‍ക്കൊള്ളുന്നതാണ്. ആ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വലിയപോരാട്ടമാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്നത്. പൊതുവിദ്യാഭ്യാസ […]

News

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കും: ധനമന്ത്രി

  • 25th February 2020
  • 0 Comments

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരാനിരിക്കുന്നത് സര്‍വതോന്മുഖമായ മാറ്റത്തിന്റെ വര്‍ഷമായിരിക്കും. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ റോഡ് വൃത്തിയാക്കല്‍ പോലെ പ്രധാനപ്പെട്ടതാണ് തോട് വൃത്തിയാക്കലും. ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20000 […]

Kerala

ഡ്രൈഡേ ഒഴിവാക്കില്ല; ഏപ്രില്‍ 1 മുതല്‍ പുതിയ മദ്യനയം

  • 25th February 2020
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് മദ്യനയം അംഗീകരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങള്‍. കൂടാതെ അബ്കാരി ഫീസുകള്‍ കൂട്ടുകയും പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതായതുയാണ് സൂചന. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും

  • 25th February 2020
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തീരാങ്കാവില്‍ ഫിബ്ര: 29 ന് ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും. ഷഹിന്‍ ബാഗിനൊപ്പം ‘ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പ്രവര്‍ത്തകന്മാരോട് ആവശ്യപ്പെട്ടു. ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ഉദ്ഘാടനം ചെയ്തു – ജനറല്‍ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ടി.പി.ചെറൂപ്പ. ,എ.ടി.ബഷീര്‍, കെ.കെ.കോയ […]

Sports Trending

റോയല്‍ മാവൂര്‍ ജേതാക്കള്‍

  • 25th February 2020
  • 0 Comments

മാവൂര്‍ സി.പി.രാജന്‍ മെമ്മോറിയല്‍ ട്രോഫിക്കായി കേരള എക്‌സൈസ് വിമുക്തിമിഷനും ചേസ് അക്കാഡമി കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച അണ്ടര്‍ 12 നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാവൂര്‍ റോയല്‍ ഫുട്‌ബോള്‍ അക്കാഡമി ജേതാക്കളായി. ഫൈനലില്‍ ഫാല്‍ക്കണ്‍ എഫ്. എ തിരുവോടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണവര്‍ പരാജയപ്പെടുത്തിയത്. റോയല്‍ മാവൂരിന്റെ മുഹമ്മദ് ഷാനിദ് മികച്ച കളിക്കാരനായും അമാന്‍ മുഹമ്മദ് ടോപ് സ്‌കോററായും മുഹമ്മദ് നിയാസ് മാന്‍ ഓഫ് ദ മാച്ചായും തെരെഞ്ഞെടുത്തു.24 ടീമുകള്‍ പങ്കെടുത്തു.

അമരക്കാട്ട് ജാനു (64) നിര്യാതയായി

  • 24th February 2020
  • 0 Comments

കൂന്ദമംഗലം: പൊയ്യയിൽ അമരക്കാട്ട് ജാനു (64) നിര്യാതയായി അച്ചൻ പരേതനായ കരിയാത്തൻ അമ്മ പരേതയായ പറeങ്ങാടി.സഹോദരൻ ഭാസ്ക്കരൻ സഞ്ചലനം വെള്ളിയാഴ്ച

Kerala

മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാപകമായി ബസ് സമരം

  • 24th February 2020
  • 0 Comments

മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്ന് ബസ് ഉടമകളുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസ് ഉടമ രാധാകൃഷ്ണന്‍ പെരിങ്ങളം പറഞ്ഞു. സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരി 23 നുള്ളില്‍ […]

error: Protected Content !!