News

സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കന്നൂട്ടിപ്പാറയിലെ ഒരുപറ്റം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍

  • 26th February 2020
  • 0 Comments

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്ന പരമാര്‍ത്ഥം അടിവരയിട്ട് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കന്നൂട്ടിപ്പാറയിലെ ഒരുപറ്റം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമായിരുന്നു കന്നൂട്ടിപ്പാറ്. ഒരു വിദ്യാഭ്യാസ സ്ഥാപനമില്ല എന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനും നാട്ടില്‍ അറിവിന്റെ വെള്ളിവെളിച്ചം വിതറുന്നതിനായി ഒരു സ്ഥാപനം കൊണ്ട് വരുന്നതിനുമായി ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനും, സാമൂഹിക, രാഷ്ട്രീയ മേഖലയിലും തന്റേതായ സാന്നിധ്യം അടയാളപ്പെടുത്തിയ എ.കെ. അബൂബക്കര്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു പറ്റമാളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കന്നൂട്ടിപ്പാറയില്‍ […]

Local

കൊറോണ;ഒരാൾ കൂടി നിരീക്ഷണത്തിൽ, 407 പേരെ ഒഴിവാക്കി

  • 26th February 2020
  • 0 Comments

കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതുതായി ഒരാൾ കൂടി നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.ഇയാളുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.ഇനി നാലു പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ആശുപത്രികളില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 32 ഫലങ്ങളും നെഗറ്റീവ് ആണ്. കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു

Local

അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷാചരണത്തിന്റെ ദേശീയ ശില്പശാല 28ന്

  • 26th February 2020
  • 0 Comments

കോഴിക്കോട്: അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷാചരണത്തിന്റെ ഭാഗമായി ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല 28 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ ബേബി മെമ്മോറിയല്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് ശില്പശാല. പരിപാടിയുടെ ഉദ്ഘാടനം മണിപ്പാല്‍ നഴ്‌സിംഗ് കോളേജിലെ ഡീന്‍ പ്രൊഫസര്‍ ഡോ.ആനിസ് ജോര്‍ജ് നിര്‍വ്വഹിക്കും. ബേബി മെമ്മോറിയല്‍ ആശുപ്രതി ചെയര്‍മാന്‍ ഡോ. കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങള്‍’ എന്ന […]

National

ഡല്‍ഹിയില്‍ കലാപം കത്തുന്നു; മരണം പതിനെട്ടായി

  • 26th February 2020
  • 0 Comments

പൗരത്വ സമരവുമായി ബന്ധപ്പെട്ട കലാപത്തില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി […]

Local

ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗരേഖ തയ്യാറാക്കും: ഗതാഗത മന്ത്രി

  • 26th February 2020
  • 0 Comments

ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  തൊഴിൽ വകുപ്പുമായി ചേർന്നാണ് മാർഗരേഖ തയ്യാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവരങ്ങിയ സംഘമാണ് മാർഗ രേഖ തയ്യാറാക്കുക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അതോറിറ്റിയോഗത്തിലാണ് തീരുമാനം. ഓരോ ജില്ലയിലും പരിശോധനക്ക് 14 പ്രത്യക സ്‌ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ  സ്‌ക്വാഡുകളെ ഏകോപിപ്പിക്കും.  റോഡ് […]

Kerala

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍

  • 26th February 2020
  • 0 Comments

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. 2033 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി പ്ല​​​സ് ടു​​​വി​​​ന് 4,52,572 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണി​​​ൽ 4,38,825 പേ​​​രു​​​മാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്ല​​​സ് ടു​​​വി​​​ൽ സ്കൂ​​​ൾ ഗോ​​​യിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 3,77,322 കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 1,80,352 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 1,97,970 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 50,890 പേ​​​രും ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പേ​​​രും 1229 പേ​​​രും എ​​​ഴു​​​തു​​​ന്നു​​​ണ്ട്. മു​​​ൻ​​​വ​​​ർ​​​ഷം വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള 22,131 പേ​​​ർ ഇ​​​ത്ത​​​വ​​​ണ […]

Kerala

വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

  • 26th February 2020
  • 0 Comments

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടു നിൽക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് […]

Local

ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതില്‍ സിഐടിയു കുന്നുമഗലം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു

  • 25th February 2020
  • 0 Comments

കോഴിക്കോട് ജില്ലാ ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു തൊഴിലാളിയായ ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതില്‍ കുന്നുമഗലം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. കൊടുവള്ളി, ആരാമ്പ്രം മടവൂര്‍ സിഎം മഖാം റൂട്ടിലോടുന്ന ഹിറ എന്ന ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും മടവൂര്‍ സിഎം മഖാം റൂട്ടില്‍ പാരല്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിന് മുന്നില്‍ പാരല്‍ സര്‍വീസ് നടത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വിഷയത്തില്‍ കുന്നമംഗലം സിഐ.എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്തു. കൂടാതെ കൊടുവള്ളി ആര്‍.ടി.ഒ കോഴിക്കോട് ഡെപ്യൂട്ടി […]

Local

വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ലഘുലേഖ വിതരണം നടത്തി

  • 25th February 2020
  • 0 Comments

കുന്നമംഗലം : പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കുന്നമംഗലം ബസ്റ്റാന്‍ഡില്‍ ലഘുലേഖ വിതരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം തൗഹീദ അന്‍വര്‍ ബുഷറ കുറ്റിക്കാട്ടൂര്‍ , എം.എ സുമയ്യ, എന്‍. റിഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Local

നന്നായി വെള്ളം കുടിക്കൂ, ചൂടില്‍ നിന്നും രക്ഷനേടൂ

  • 25th February 2020
  • 0 Comments

ജാഗ്രതയോടെ കേരളം; ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം […]

error: Protected Content !!