അഡ്വ. പി.പി. അബ്ദുൽ വാഹിദിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരവ്

  • 23rd February 2020
  • 0 Comments

കുന്നമംഗലം : കേരള ഹൈക്കോടതിയിൽ നിന്നും അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത പി.പി. അബ്ദുൽ വാഹിദിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരവ്. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പൊന്നാട അണിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുറഹ്മാൻ, എൻ. ജാബിർ എന്നിവർ സംബന്ധിച്ചു.

ആയുർവേദ എംഡി പരീക്ഷയിൽ ഒന്നാം റാങ്ക് അനഘ യുവിന്

  • 22nd February 2020
  • 0 Comments

കേരള ആരോഗ്യ സർവ്വകലാശാലയുടെ ആയുർവേദ എംഡി (പഞ്ചകർമ്മ ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനഘ.യു എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ കെ ഉണ്ണിക്കുട്ടന്റെയും അധ്യാപിക കെ സി ശ്യാമളയുടെയും മകളാണ്. ചെറുകുളത്തൂർ സ്വദേശിയും കെ എം സി ടി ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ സുബിൻസുരേഷാണ് ഭർത്താവ്.

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാ ടം -മുറിയനിൽ യുനിറ്റ് യൂത്ത് വിംഗ്‌ കമ്മിറ്റി രൂപീകരിച്ചു

  • 22nd February 2020
  • 0 Comments

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാ ടം -മുറിയനിൽ യുനിറ്റ് യൂത്ത് വിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. കുന്ദമംഗലം മണ്ഢലം യൂത്ത് വിംഗ് പ്രസിഡന്റ് സഹദ് മാവൂർ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജിനിലേഷ് കുന്ദമംഗലം,മുഹമ്മദ് പാലക്കൽ,തൻവീർ കുന്ദമംഗലം,ഷമിം AK, ശ്രീനാഥ് ഏബിൾ, കബീർ മുറിയനാൽ,നസീർ, ലിജിത്ത്, ജംഷാദ്, ഷമീർ VT തുടങ്ങീയ വർ ആശംസകളർപ്പിച്ച് സംസാരിച്ചു

പരീക്ഷ കൗൺസലിങ്ങ് ക്ലാസ് സംഘടിപ്പിച്ചു

  • 22nd February 2020
  • 0 Comments

ഈ വർഷം SSLC,+1,+2 പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കോർ അക്കാദമിയുടെ നേതൃത്വത്തിൽ പരീക്ഷ കൗൺസലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. റസാഖ് മലോറം ക്ലാസ്സിന് നേതൃത്വം വഹിച്ചു. സ്കോർ അക്കാദമി കൺവീനർ അമീൻ.എം.പി.എം,സ്കോർ ഫൗൺഡേഷൻ ഡയരക്ടർ സുബൈർ കോണിക്കൽ,മുജീബുറഹ്മാൻ.PK, റസാഖ് ഓമശ്ശേരി,ആസിം.ടി.പി.എം,സബിത മടവൂർ,ഷെറിൻ ആരാമ്പ്രം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് രണ്ടു് മേഖല കമ്മറ്റി കളിക്കി വിഭജിച്ചു

  • 22nd February 2020
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്തായ ഒളവണ്ണ, പ്രവർത്തന സൗകര്യം മുൻനിർത്തി , ഒളവണ്ണ, പന്തീരാങ്കാവ് എന്നീ രണ്ടു് മേഖലകളാക്കി കമ്മറ്റി രൂപീകരിച്ചു.ദളി ദ് ലീഗ് സംസ്ഥാന പ്രസിഡണ്ടു്യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട കമ്മറ്റി പ്രഖ്യാപനം നടത്തി.കെ.എസ് അലവി അധ്യക്ഷം വഹിച്ചു.എം.പി.മജീദ്.കെ.കെ.കോയ ഹാജി, സി.മരക്കാർ കുട്ടി, വി.പി.അബ്ദുൽ സലീം, ഹമീദ് മൗലവി, എം.പി.എം.ബഷീർ, ടി.പി. സാദിഖു് പ്രസംഗിച്ചു. മുസ്ലീം ലീഗിന്റെ പഴയ കാല നേതാവു് പൊയ്യേരി മമ്മദ് […]

പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു

  • 22nd February 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടം സെഞ്ച്വറി ഹാളിൽ വെച്ച് നടന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തലം പാലിയേറ്റീവ് സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും ആവേശമായി.      കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലീന വാസുദേവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ.പി.കോയ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായഹിതേഷ് കുമാർ, അസ്മിജ, ആസിഫ തുടങ്ങിയവരും ബാബു നെല്ലൂളി, ഒ.ഹുസൈൻ, ജനാർദ്ദനൻ കളരിക്കണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുസ്തഫ,  ടി.കെ സൗദ, ഒ.സലീം, […]

പൗരത്വവും – സംവരണവും ഔദാര്യമല്ല അവകാശമാണ് ദലിത് ലീഗ് ഉപവാസം: ഹർത്താലിൽ നിന്ന് വിട്ട് നിൽക്കും

  • 22nd February 2020
  • 0 Comments

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും : പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണം നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും പ്രെമോഷനിൽ സംവരണം മൗലികാവകാശമല്ലെന്നുമുള്ള സുപ്രീം കോടതി വിധിക്ക് എതിരെ പുനപരിശോധനാ ഹരജിയോ നിയമ നിർമ്മാണമോ നടത്താത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ഫെബ്രവരി 28 ന് കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്ത് ഏകദിന സത്യാഗ്രഹം നടത്തുവാനും , എല്ലാ ദലിത് സംഘടനകളേയും വിശ്വാസത്തിലെടുക്കാതെയും പരസ്പര കൂടിയാലോചനയില്ലാതെയും ഏതാനും ചില സംഘടനകളുടെ നേതൃത്വത്തിൽ […]

അക്കാദമിക് കോംപ്ലക്സുംയാത്രയയപ്പ് സംഗമവും

  • 22nd February 2020
  • 0 Comments

കുന്ദമംഗലം: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന്റെയും കെ.എ.ടി.എഫി ന്റെയും നേതൃത്വത്തിൽ അറബിക് അധ്യാപകർക്കുള്ള യാത്രയയപ്പ് യോഗവും അധ്യാപക സംഗമവും നടന്നു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട്-വയനാട് മുസ്ലിം ഗേൾസ് വിദ്യഭ്യാസ ഓഫീസർ കെ.സുലൈഖ, പോലൂർ എ.എം.എൽ.പി സ്കൂൾ അധ്യാപിക കെ.പി. ബീവി, മക്കൂട്ടം എ.എം.യു.പി സ്കൂളിലെ കെ. പാത്തുമ്മ എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിലും […]

അനുശോചന യോഗം നടത്തി

  • 22nd February 2020
  • 0 Comments

മാവൂർ: ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയും വ്യാപാരിയുമായിരുന്ന മഠത്തിലാം തൊടി സാമിക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക്.എം ധർമ്മജൻ ,എം.പി അബ്ദുൽ കരീം, വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരി, ഗിരീഷ് കമ്പളത്ത്, അനിൽ കുമാർ, ഉമ്മർ മാസ്റ്റർ പുനത്തിൽ, ഫൈസൽ ചിറ്റടി, ഉസ്മാൻ പുഞ്ചിരി എന്നിവർ പ്രസംഗിച്ചു. അഡ്വ: ഷമീം പക്സാൻ സ്വാഗതവും തടത്തിൽ മേത്തൽ […]

error: Protected Content !!