Kerala

ഇന്ത്യ സ്‌കില്‍സ് കേരള 2020 നാളെ തുടങ്ങും

  • 21st February 2020
  • 0 Comments

 ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് നാളെ (ഫെബ്രുവരി 22ന്) സ്വപ്ന നഗരിയില്‍ തുടക്കമാകും. വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും(കെയ്സ്)ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ്‌കേരള സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മണിയ്ക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. […]

News

അവിനാശിയിലെ അപകടം; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

  • 21st February 2020
  • 0 Comments

തമിഴ്നാട്ടിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും പോലീസ് കേസെടുത്തു. . ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഇയാള്‍ പറഞ്ഞു. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ […]

Kerala

കായിക താരങ്ങള്‍ക്ക് നിയമനം; അഭിമാനമായി കുന്ദമംഗലത്തെ പാറ്റേണ്‍ താരങ്ങള്‍

  • 21st February 2020
  • 0 Comments

സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നല്‍കിയ കായിക താരങ്ങളില്‍ കുന്ദമംഗലത്തിന് അഭിമാനമായി പാറ്റേണ്‍ കാരന്തൂരിന്റെ വോളിബോള്‍ താരങ്ങളും. അതുല്യ, റീമ, നിഖില എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്. ഇന്നലെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 195 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ 440 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 195 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് നല്‍കി സംസാരിക്കുകയായിരുന്നു […]

News

എല്ലാ ഭാഷകളും വിശിഷ്ടം: ഗവർണർ

  • 21st February 2020
  • 0 Comments

ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എത്ര ഭാഷകൾ പഠിക്കാൻ പറ്റുമോ അത്രയും പഠിക്കുക. മറ്റു ഭാഷാ ജനവിഭാഗങ്ങളുമായുള്ള അന്യതാബോധം ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ്,മാതൃഭൂമി,മാതൃഭാഷ എന്നവയുമായുള്ളത് ജൈവിക ബന്ധമാണ്. മാതൃഭാഷയിലൂടെയാണ് സ്‌നേഹവും ഭാവനയും കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ . വിവിധ ഭാഷ […]

Local

ആരാമ്പ്രം സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നടന്നു; ചടങ്ങില്‍ മാറ്റി നിര്‍ത്തിയതില്‍ ജനതാദള്‍ (എസ്) പ്രതിഷേധിച്ചു

  • 21st February 2020
  • 0 Comments

കൊടുവള്ളി നിയോജകമണ്ഡലം എംഎല്‍എ കാരാട്ട് റസാക്കിന്റ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ആരാമ്പ്രം GMUP സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിന്ന് ജനതാദള്‍ (എസ് )നെ മാറ്റി നിര്‍ത്തിയായതില്‍ പ്രതിഷേധിച്ച് ആരാമ്പ്രം അങ്ങാടിയില്‍ ജനതാദള്‍ (s)പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗം ജനതാദള്‍(എസ് ) കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് KP സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് കാരക്കോത്ത്, ചോലക്കര വിജയന്‍, ജാബിര്‍ പടനിലം, […]

Local

ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ടു; വന്‍ അപകടം ഒഴിവായി

  • 21st February 2020
  • 0 Comments

പതിമംഗലം; ദേശീയ പാത പതിമംഗലം ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. കൊടുവള്ളി ഭാഗത്തുനിന്നും വരുകയായിരുന്ന ചേരിഞ്ചാല്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കുകളൊന്നുമില്ലാതെ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പതിമംഗലം വളവില്‍ നിന്ന് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റും ഇലക്ടിക് ലൈനും റോഡിന് നടുവിലൂടെ കാറിന് മുകളിലേക്കും വീണു. അത്ഭുതകരമായാണ് വലിയ അപകടം ഒഴിവായത്. പോലീസുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും […]

ദേശീയപാതപടനിലത്ത് ബുള്ളറ്റിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിൽ ഒരാൾ അറസ്റ്റിൽ

  • 20th February 2020
  • 0 Comments

കുന്ദമംഗലം: ദേശീയപാതപടനിലത്ത് ബുള്ളറ്റിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിൽ ഒരാൾ അറസ്റ്റിൽ. ഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തത്. ഇക്കയിഞ്ഞ ദിവസംകൊടുവള്ളി കച്ചേരിമുക്ക് സ്വദേശി റാഷിദിനെയാണ് ബുള്ളറ്റിലെത്തിയ ദിൽജിലും മറ്റൊരാളും ചേർന്ന് പടനിലത്ത് വെച്ച്ആക്രമിച്ച് പണംകവര്‍ച്ച ചെയ്തത്. സമീപത്തെ എക്സോർസാനിറ്ററി കടയിലെസിസിടിവി കാമറയില്‍ പടിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ദിൽജിലിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേന സറ്റേഷനിൽ വിളിച്ചു വരുത്തി […]

കദീജ ഹജ്ജുമ്മ (93) നിര്യാതയായി

  • 20th February 2020
  • 0 Comments

കുന്ദമംഗലം: കാരന്തൂർ താഴെ ചേറ്റൂൽ പരേതനായ പോക്കർ കുട്ടിയുടെ ഭാര്യ:കദീജ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ:- പരേതനായ കോയസ്സൻ ഹാജി,മുഹമ്മദ് ഹാജി, ഉമ്മർ ഹാജി, അലി, ആയിഷ, സഫിയ, റുഖിയ്യ, സക്കീന. മരുമക്കൾ:- അബ്ദു, ബാവുട്ടി (ഇരുവരും കോട്ടാംപറമ്പ്), കുഞ്ഞിക്കോയ(പന്തീർപാടം), ഹുസ്സൈൻ (കാരന്തൂർ), പരേതയായ ഷരീഫ, സുബൈദ, നസീമ, ഫസീല.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇനി എം.കെ.രാഘവന്‍ എം.പിയുടെ “സാഗി” പഞ്ചായത്ത്

  • 20th February 2020
  • 0 Comments

കുന്ദമംഗലം: എം.കെ. രാഘവൻ എം.പി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനെ സാഗി പഞ്ചായത്തായി പ്രഖ്യാപിച്ചു. സൻസാർ ആദർശ് ഗ്രാമീൺ യോജന പ്രകാരം എം.പി. ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്തു. സർക്കാർ ഡിപ്പാർട്ടുമെൻറുകൾ ,സർക്കാരിതര ഏജൻസികൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ ചേർന്ന് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ തയ്യാറാക്കും. പഞ്ചായത്ത് ഹാളിൽ നടന്ന പ്രിലിമിനറി വർക്ക് ഷോപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ നാലാമത്തെ സാഖി പഞ്ചായത്താണ് കുന്ദമംഗലം . […]

Local

എഫ്എസ്ഇടിഒ സായാഹ്ന ധര്‍ണ നടത്തി

  • 20th February 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റ് തള്ളി കളയുക , കേരളത്തോടുള്ള കേന്ദ്ര അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച് FSETO യുടെ നേതൃത്വത്തില്‍ കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്തു വെച്ച് സായാഹ്ന ധര്‍ണ നടത്തി. KSTA ജില്ലാ കമ്മറ്റി അംഗം സഖാവ് മധുസൂദനന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഖാവ് രാജീവ് പെരുമണ്‍പുറം ഉത്ഘാടനം നിര്‍വഹിച്ചു. FSETO കുന്ദമംഗലം മേഖല സെക്രട്ടറി കെ.ജി രാജന്‍ സ്വാഗതം പറഞ്ഞു. KSTA […]

error: Protected Content !!