കൊടുവള്ളി നിയോജകമണ്ഡലം എംഎല്‍എ കാരാട്ട് റസാക്കിന്റ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ആരാമ്പ്രം GMUP സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നിന്ന് ജനതാദള്‍ (എസ് )നെ മാറ്റി നിര്ത്തിയായതില് പ്രതിഷേധിച്ച് ആരാമ്പ്രം അങ്ങാടിയില്‍ ജനതാദള്‍ (s)പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗം ജനതാദള്‍(എസ് ) കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് KP സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് കാരക്കോത്ത്, ചോലക്കര വിജയന്, ജാബിര്‍ പടനിലം, pc റഹീം മാസ്റ്റര്‍, മുഹമ്മദ് ബാവ, അനില്‍ മോലോത്ത് എന്നിവര്‍ സംസാരിച്ചു.

