പതിമംഗലം; ദേശീയ പാത പതിമംഗലം ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. കൊടുവള്ളി ഭാഗത്തുനിന്നും വരുകയായിരുന്ന ചേരിഞ്ചാല്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കുകളൊന്നുമില്ലാതെ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

പതിമംഗലം വളവില്‍ നിന്ന് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റും ഇലക്ടിക് ലൈനും റോഡിന് നടുവിലൂടെ കാറിന് മുകളിലേക്കും വീണു. അത്ഭുതകരമായാണ് വലിയ അപകടം ഒഴിവായത്. പോലീസുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

