ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂ 24നും 25നും

  • 22nd February 2020
  • 0 Comments

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്ന് ലഭിച്ചതും സീനിയോറിറ്റി ക്രമത്തിൽ പരിഗണിച്ചവർക്കുമുളള ഇന്റർവ്യൂ 24നും 25നും കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നടക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

216 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

  • 22nd February 2020
  • 0 Comments

കൊറോണ വൈറസ്: 711 സംസ്ഥാനത്ത് പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: ലോകത്ത് 27 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 711 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 706 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 437 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 426 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ […]

നാല് വർഷത്തിൽ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനർനിർമ്മിച്ചു: മന്ത്രി ജി.സുധാകരൻ

  • 22nd February 2020
  • 0 Comments

ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമ്മിക്കുകയും പുതിയതായി നിർമ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊടിയാടി ജംഗ്ഷനിൽ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ ആദ്യഘട്ടമായ അമ്പലപ്പുഴ- പൊടിയാടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിൽ മാത്രമായി 32 പാലങ്ങൾ പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണ […]

പാത്തുമ്മ (77) നിര്യാതയായി

  • 22nd February 2020
  • 0 Comments

കന്ദമംഗലം: പതിമംഗലം മൊരട്ടമ്മൽ പരേതനായ കോയസ്സന്റെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി . മക്കൾ :കോയ(സൗദി), സഫിയ, സുബൈദ, റസിയ മരുമക്കൾ: സുബൈദ, ഇമ്പിച്ചിക്കോയ (വെള്ളയിൽ), മജീദ് (നരിക്കുനി ), നാസർ (മൂഴിക്കൽ) സഹോദരങ്ങൾ: പരേതനായ ആമദ് ഹാജി ,മായിൻ ,കദീജ, ആമിന. മയ്യത്ത് നമസ്കാരം ശനിയാഴ്ച പകൽ 11.30 ന് ചൂലാം വയൽ ജുമുഅത്ത് പള്ളിയിൽ

Local

കൈയ്യെഴുത്തു മാഗസിന്‍ പ്രകാശനം ചെയ്തു

  • 21st February 2020
  • 0 Comments

കരുവംപൊയില്‍ മനാറുല്‍ ഹുദ മദ്‌റസ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ആസാദി കൈയ്യെഴുത്തു മാഗസിന്‍ പ്രകാശനം കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖുറഹ്മാന്‍ മൂഴിക്കല്‍ നിര്‍വഹിച്ചു. മാഗസിന്‍ എഡിറ്റര്‍ അഫാഫ സ്വാഗതമാശംസിച്ച ചടങ്ങില്‍ പി.ലത്തിഫ് അദ്ധ്യക്ഷം വഹിച്ചു.ടി.പി മുഹമ്മദ് സുല്ലമി, ടി.പി മജീദ് മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, അബ്ദുള്ള മാസ്റ്റര്‍, ആരിഫ ടീച്ചര്‍, ഡോക്ടര്‍ സബീന, മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, പരിപാടിയില്‍ കുട്ടികളുടെ ഗാനവിരുന്നും നടന്നു. സജ്ജാദമിന്ന ഖിറാഅത്ത് നടത്തി.

Local

അറബി ഭാഷയുടെ വളർച്ചക്ക് പുതിയ വാതായനങ്ങൾ തുറന്ന് അന്നഹ്ദ യൂടൂബ് ചാനൽ

  • 21st February 2020
  • 0 Comments

മലപ്പുറം: അറബി ഭാഷയുടെ പുരോഗതിക്കും വളർച്ചക്കും പുതിയ ജാലകം തുറന്നിട്ട് അന്നഹ്ദ യൂടൂബ് ചാനൽ. പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജ് പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ, യൂടൂബ് ചാനൽ, എം.ഡി. പാണക്കാട് സയ്യിദ് മനവ്വർ അലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു. ചടങ്ങിൽ കോളേജ് ജന. സെക്രട്ടറി ടി.അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് എഡിറ്റർമാരായ ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി , ഡോ. മുനീർ ഹുദവി പാലക്കൽ, സിബ്ഗതുള്ള ഹുദവി (അൽ അസ്ഹർ, ഈജിപ്ത്), […]

Kerala

സൂര്യാതാപം; കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

  • 21st February 2020
  • 0 Comments

മലപ്പുറത്ത് സൂര്യതാപമേറ്റ് ് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറാണ് മരിച്ചത്. സുധി കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളും കരിവാളിപ്പുവുണ്ട്. മരണകാരണം സൂര്യാതപമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരണമായിട്ടില്ല. ശരീരം പൊള്ളലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, മരണ കാരണം സൂര്യാതാപം ഏറ്റതാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണ കാരണം അറിയാനാകൂ. മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ടന്നും ഡിഎംഒ വ്യക്തമാക്കി.

News

പൂനൂരില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

  • 21st February 2020
  • 0 Comments

പൂനൂരില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ എന്ന ബസാണ് ചീനമുക്കില്‍ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Local

അര്‍ഹതക്കുള്ള അംഗീകാരം നേടിയെടുത്ത് ശ്രീധനേഷ് ചെത്തുകടവ്

  • 21st February 2020
  • 0 Comments

കേരള ഗവണ്‍മെന്റിന്റെ 195 കായിക താരങ്ങള്‍ക്ക് നല്‍കിയ ജോലിയില്‍ ഒരാളായി ചെത്തുകടവ് സ്വദേശി ശ്രീധനേഷും. കഠിനാധ്വാനത്തിന്റെയും നിശ്ചയധാര്‍ട്യത്തിലൂടെയുണ് ശ്രീധനേഷ് കായികലോകത്തിനും പുതുതലമുറക്കും ആവേശം പകരുന്നത്. 2013 – 14 ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗോള്‍വലയം കാത്ത ധനേഷ് ഇന്ന് കേരളത്തിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ക്ലബുകളുടെ വിലയേറിയ താരമാണ്. പുതുതലമുറകള്‍ക്ക് ഗോള്‍കീപ്പര്‍ പരിശീലനം നല്കുന്നതിനായി അക്കാദമിയും സ്വന്തമായി നടത്തുന്നു. പഴയ കാല വോളി ബോള്‍ താരമായിരുന്ന വാലത്തില്‍ ശ്രീധരന്‍ […]

International

കൊറോണ; ഇറാനില്‍ രണ്ട് മരണം

  • 21st February 2020
  • 0 Comments

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ രണ്ട് മരണം. ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ ബാധയില്‍ ചൈനയില്‍ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയില്‍ 11 പേര്‍ മരിച്ചു. രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 14,452 പേര്‍ ആശുപത്രി വിട്ടു. വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ […]

error: Protected Content !!