International

കൊറോണ; ഇറാനില്‍ രണ്ട് മരണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ രണ്ട് മരണം. ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ ബാധയില്‍ ചൈനയില്‍ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയില്‍ 11 പേര്‍ മരിച്ചു. രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 14,452 പേര്‍ ആശുപത്രി വിട്ടു.

വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ യാത്രകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!