Local

പെരുവയലിനെ കാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ 22 ന് മെഗാ ക്യാമ്പ് ;ലക്ഷണം കണ്ടെത്തിയ 1258 പേര്‍ക്ക് വിശദ പരിശോധന

  • 20th February 2020
  • 0 Comments

പെരുവയല്‍ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ കാന്‍സര്‍ മുക്ത പഞ്ചായത്ത് ‘ കാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വ്വെയില്‍ 1258 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ 22ന് ശനിയാഴ്ച പുവ്വാട്ടു പറമ്പ് വി.പി.ഹാളില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിശദപരിശോധനക്ക് വിധേയമാക്കും. ഗ്രാമ പഞ്ചായത്തില്‍ സമീപകാലത്തായി കാന്‍സര്‍ രോഗം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു കാമ്പയിന്‍ ആസൂത്രണം ചെയ്തത്. ആശങ്കപ്പെടുത്തുന്ന […]

News

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍ 19 മരണം; മരിച്ചത് മലയാളികള്‍

  • 20th February 2020
  • 0 Comments

തമിഴ്നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ബസില്‍ 48 പേരാണ് ഉണ്ടായിരുന്നത്. പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ് ്പരകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച 20 പേരില്‍ 19 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയും. പുലര്‍ച്ചെ മൂന്ന് മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ അഞ്ചു പേര്‍ […]

Local

അറിയിപ്പുകള്‍

  • 19th February 2020
  • 0 Comments

ജല അതോറിറ്റി റവന്യു അദാലത്ത്;29 വരെ പരാതി നല്‍കാംകേരള ജല അതോറിറ്റി റവന്യു അദാലത്ത് മാര്‍ച്ച് 11 ന് മലാപ്പറമ്പ് ഓഫീസ് കോംപൗണ്ടില്‍ നടക്കും. ഫെബ്രുവരി 29 വരെ പരാതികള്‍ ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.വാട്ടര്‍ കണക്ഷന്‍ എടുത്ത ഗാര്‍ഹിക/ഗാര്‍ഹികേതര ഉപഭോക്താക്കളുടെ അധിക ബില്‍, റവന്യു റിക്കവറി നേരിടുന്നവര്‍, മീറ്റര്‍ റീഡിങിലെ അപാതക, അദ്യശ്യ ചോര്‍ച്ച മൂലമുള്ള ഗാര്‍ഹിക കണക്ഷനുകളുടെ അധിക ബില്‍, വെള്ളം കിട്ടാത്ത കാലയളവിലെ അധിക ബില്‍, മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെ വെള്ളക്കരം […]

Local

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ശാഖ ഉദ്ഘാടനം ചെയ്തു

  • 19th February 2020
  • 0 Comments

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ താമരശ്ശേരി , മുക്കം, കുന്ദമംഗലം, നന്മണ്ട, ബാലുശേരി എന്നിവ ഉള്‍പ്പെടുത്തി താമരശ്ശേരി കേന്ദ്രമാക്കി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കേരളത്തിലെ 36 – മത് ശാഖ സംസ്ഥാന പ്രസിഡന്റ് ഡോ:സി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് എംഎല്‍എ മുഖ്യാതുഥിയായ ചടങ്ങില്‍ ഡോ: നിസാറോ സിയോ പ്രസിഡന്റായും,ഡോ : ജോര്‍ജ് സെക്രട്ടറിയായും ഡോ: ബിനോയ് ട്രഷററായും സ്ഥാനമേറ്റു. ഡോ: സാലി എം.സി, ഡോ: പ്രേംനാഥ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഡോ: സുല്‍ഫിക്കറലി പി.ടി ജോയിന്റ് […]

Local

പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു

  • 19th February 2020
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം വ്യാപാര ഭവനില്‍ വെച്ച് പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിംഗ് നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. അസ്മിജ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ടി.കെ ഹിതേഷ് കുമാര്‍, ആസിഫ റഷീദ് ,ഷൈജ വളപ്പില്‍ , ടി.കെ സൗദ, സുനിത, ഷീജ, സംജിത്, ശ്രീബ തുടങ്ങിയ ഭരണസമിതി അംഗങ്ങള്‍ സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് മെഡിസിന്‍ വിഭാഗത്തിലെ […]

Local

കൊറോണ- ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല

  • 19th February 2020
  • 0 Comments

കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളജില്‍ ഒരാളുമായിരുന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇരുവരേയും ഇന്നലെ (ഫെബ്രു-18) ഡിസ്ചാര്‍ജ് ചെയ്തു. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഏഴ് പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 213 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. പുതുതായി ആരും നിരീക്ഷണത്തിലില്ല. ജില്ലയില്‍ 195 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ഇന്നലെ (ഫെബ്രു.18) സ്രവ സാംപിള്‍ […]

National

ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം; കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

  • 19th February 2020
  • 0 Comments

രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത്. തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. 32 കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആണ് […]

Local

കൊടിയത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

  • 19th February 2020
  • 0 Comments

കൊടിയത്തൂര്‍ കുടുംബാരോഗ്യകേന്ദ്രംമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.ഏത് പകര്‍ച്ചവ്യാധിയേയും നേരിടാന്‍ കേരളം ഇന്ന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷം രൂപ ചെലവില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കൊടിയത്തൂരില്‍ കെട്ടിടം നിര്‍മ്മിച്ചത്. ലാബിന് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ […]

Kerala

സംസ്ഥാനത്ത് 195 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

  • 19th February 2020
  • 0 Comments

സംസ്ഥാനത്ത് 195 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം ലഭിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറും ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട വഴി നിയമനം ലഭിച്ച കായിക താരങ്ങളുടെ എണ്ണം 440 ആകും. 2010-14 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്നാണ് ഇപ്പോള്‍ നിയമനം. […]

Kerala

പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

  • 19th February 2020
  • 0 Comments

സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി.  നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെട്ടിടങ്ങള്‍ക്കു മുകളിലും  ജലോപരിതലത്തിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വീതം വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്നു.  കൃഷി അസാധ്യമായ തരിശുപാടങ്ങളും പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ള സ്വകാര്യവ്യക്തികള്‍ക്ക് കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടാം.  സൗരോര്‍ജ്ജം ഇത്തരത്തില്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കില്‍ വൈദ്യുത മേഖലയില്‍ നമുക്ക് സുസ്ഥിരത കൈവരിക്കാനാവില്ലെന്ന് […]

error: Protected Content !!