Local

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

  • 19th February 2020
  • 0 Comments

തിരുവനന്തപുരം : ഫെബ്രുവരി 23 ന് സംസ്ഥാനത്ത് പന്ത്രണ്ടോളം ദളിത് സംഘടനകളുടെ പൊതുവേദിയായ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 23 ന് അഖിലേന്ത്യാബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് ദളിത് സംയുക്ത വേദി നേതാക്കള്‍ വ്യക്തമാക്കി. പത്രം, പാല്‍, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ […]

Local

ആരാമ്പ്രം ഗവ: സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ

  • 19th February 2020
  • 0 Comments

ആരാമ്പ്രം; ആരാമ്പ്രം ഗവണ്‍മെന്റ് സ്‌കൂളില്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 7 മണിക്ക് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പി.ടി.എ.ഭാരവാഹികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. സ്‌കൂള്‍ വാര്‍ഷികാഷോഷം വിപുലമായ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.

International

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു

  • 19th February 2020
  • 0 Comments

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. അന്‍പത് ശതമാനത്തോളം വോട്ട് നേടിയാണ് അഷ്റഫ് ഗനി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അട്ടിമറി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളം ഫലം തടഞ്ഞുവെച്ചതിന് ശേഷമാണ്് ഇപ്പോള്‍ പുറത്ത് വിട്ടത്. എന്നാല്‍, അഷ്റഫ് ഗനിക്കെതിരെ മത്സരിച്ച അബ്ദുള്ള അബ്ദുള്ള ജയം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അബ്ദുള്ള അബ്ദുള്ള പറഞ്ഞു. മൂന്നുലക്ഷം വോട്ടുകളെച്ചൊല്ലിയാണ് അബ്ദുള്ളയുടെ ഓഫീസ് പരാതിയുന്നയിക്കുന്നത്.

News

ഒന്നര വസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് ഇന്ന്

  • 19th February 2020
  • 0 Comments

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ മാതാവ് ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടു നടത്തും.. വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ശരണ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ […]

Local

പന്തീര്‍പാടം-ആക്കില്‍ റോഡ് ഉദ്ഘാടനം ചെയ്തു

  • 19th February 2020
  • 0 Comments

പന്തീര്‍പ്പാടം; കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 23 ാം വാര്‍ഡില്‍ 2019 -20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ് ചെയ്തു പൂര്‍ത്തീകരിച്ച പന്തീര്‍പാടം – ആക്കില്‍ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. ഒ ഉസൈന്‍, കെ.കെ ഷമീല്‍,സുബ്രമണ്യന്‍ കോണിക്കല്‍, കെ.കെ ഉമ്മര്‍കോയ, ടി.കെ സിജിത്ത്, സി. അബു, പി. കാദര്‍, സാബി തെറ്റുമ്മേല്‍, ഒ. റിയാസ്, എ ഇസ്മായില്‍, എ സുലൈമാന്‍, എ […]

Local

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

  • 19th February 2020
  • 0 Comments

ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം ഡിസംബര്‍ മാസത്തോടു കൂടി ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് എന്ന പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് ശിലാഫലക അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമിതെന്നും […]

Local

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും – മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 18th February 2020
  • 0 Comments

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ്  ശുചീകരിച്ചത്. ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം.  മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക.  ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്,  അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍  ശുചീകരിച്ച് ശുദ്ധജലം […]

Local

ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം; മുസ്ലിം ലീഗ് ഉപവാസം തുടരുന്നു

  • 18th February 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എന്‍.സദക്കത്തുള്ള, എം.കെ മുഹമ്മദ്, എം.വി ബൈജു, എന്‍.എം യൂസഫ്, എന്നിവരാണ് ഉപവാസമിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച ഉപവാസം രാത്രി 8 മണിക്കാണ് അവസാനിക്കുക. പി.കെ ഫിറോസ്, യു.സി രാമന്‍, ധനീഷ് ലാല്‍, ആഷിഖ് ചെലവൂര്‍, ഷറഫുന്നീസ ടീച്ചര്‍, ശ്യാം സുന്ദര്‍, ഇ.പി ബാബു എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് പ്രസംഗിച്ചു.

information

അറിയിപ്പുകള്‍

  • 18th February 2020
  • 0 Comments

കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ എട്ട് ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയില്‍ പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, ചാത്തമംഗലം, ഫറോക്ക്, വില്യാപ്പള്ളി, വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോഴിക്കോട് രജിസ്ട്രേഷന്‍ കോംപ്ലക്സ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ […]

Local

കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലെ പാര്‍ക്കിംഗിനും എന്‍ട്രന്‍സിനും പുതിയ സംവിധാനം, എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു

  • 18th February 2020
  • 0 Comments

കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തായി വരുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ എ.ഡി.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോംമ്പൗണ്ട് വഴിയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശത്തിനുള്ള ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. […]

error: Protected Content !!