Local

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു.

അടുത്ത വര്‍ഷം ഡിസംബര്‍ മാസത്തോടു കൂടി ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് എന്ന പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് ശിലാഫലക അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ ധനസഹായത്തോടെ സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് വേണ്ടി നിര്‍മ്മിക്കുന്ന 52 കെട്ടിടങ്ങളില്‍ ഒന്നാണ് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം. കോണ്‍ക്രീറ്റ് തൂണുകളും ബീമുകളും അടങ്ങിയ ചട്ടക്കൂടുകളില്‍ നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിനു മൊത്തം 4600 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. താഴത്തെ നിലയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ഓഫീസ് ഹാള്‍, ഓഡിറ്റോറിയം കം ലൈബ്രറി, വരാന്ത, സ്റ്റാഫ് ഡൈനിംഗ് റൂ, ശുചിമുറികള്‍ എന്നിവയും രണ്ടാമത്തെ നില പൂര്‍ണമായും റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനും അതിനു മുകളില്‍ വരുന്ന ടെറസ്സിന് പൂര്‍ണ്ണമായും ജി ഐ ഷീറ്റ് മേല്‍ക്കൂര നല്‍കിയുമാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, ചാത്തമംഗലം സബ് രജിസ്ട്രാര്‍ ജെ ഒ ശശികല, ചാത്തമംഗലം വൈസ് പ്രസിഡന്റ് ടി എ രമേശന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എം സാമി, ഷീജ വലിയ തൊടികയില്‍, ദിവ്യ മനോജ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ശോഭന അഴകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് സി സി എഞ്ചിനീയറിങ് അസിസ്റ്റന്റ് വി ഷണ്‍മുഖന്‍
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!