ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല; പ്രാര്‍ത്ഥനയുമായി വീട്ടുകാര്‍
കോഴിക്കോട് ജില്ലയിലെ പടനിലം ആരാമ്പ്രം കാരക്കാട്ട്കുഴിയില്‍ മുഹമ്മദ് എന്ന ബാവ(51) എന്ന വ്യക്തിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. കുറച്ച് നാള്‍ മുമ്പ് ദമാമില്‍വെച്ച് ഇയാളുടെ റൂമില്‍ മോഷണം നടന്ന് വലിയ തുക നഷ്ടപ്പെട്ടിരുന്നു. പല ആളുകളില്‍നിന്നും വാങ്ങിയ പണം ഇയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു, ഇതിന് ശേഷം ഒരു പ്രാവശ്യം ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നു. അന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാട് വിടുകയാണെന്ന് സുഹൃത്ത്ക്കളോടെ സൂചന നല്‍കിയിരുന്നു. 2019 ജൂലൈയില്‍ ഇയാള്‍ ഡെല്‍ഹിയില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് […]









