Sports

നവതരംഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22ന്

  • 15th February 2020
  • 0 Comments

കോഴിക്കോട് ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ നവതരംഗം കേരളത്തിലെ ബാങ്ക് ജീവനക്കാര്‍ക്ക് വേണ്ടി ജില്ലാതലത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ കായിക സംസ്‌കാരവും ഫുട്‌ബോളിനോട് താല്‍പര്യവും വളര്‍ത്തുക എന്ന ദൗത്യമാണ് നവതരംഗം ഇതിലൂടെ നിറവേറ്റുന്നത്. ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണിക്ക് കാരപ്പറമ്പ് ജിംഗാ ഫുട്‌ബോള്‍ ടര്‍ഫില്‍ ഉദ്ഘാടനം ചെയ്യുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 14 ടീമുകളാണ് പങ്കെടുക്കുന്നത്. മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളും മോഹന്‍ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ […]

Local

കൂടുതൽ ജാപ്പനീസ് കമ്പനികൾ കേരളത്തിലെത്തും: മുഖ്യമന്ത്രി

  • 15th February 2020
  • 0 Comments

കേരളത്തിലേക്ക് കൂടുതൽ കമ്പനികൾ ജപ്പാനിൽ നിന്നെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഡിസ്‌കവർ ജപ്പാൻ സാംസ്‌കാരികോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ ജപ്പാൻ കമ്പനിയായ നിസാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻനിര ജാപ്പനീസ് കമ്പനികളാണ് അധികം താമസിയാതെ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുക. ജപ്പാനിലെ വിമാനക്കമ്പനിക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിർമിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഷിമാനെ, ഒസാക്ക സർവകലാശാലകൾ കേരളവുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. ഇത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും. മത്‌സ്യ […]

Kerala

എസ്.എസ്.എല്‍.സി പരീക്ഷ; ഹാള്‍ ടിക്കറ്റ് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

  • 15th February 2020
  • 0 Comments

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,059 ആണ്‍കുട്ടികളും 2,06,288 പെണ്‍കുട്ടികളും ആണ്‌. മലയാളം മീഡിയത്തില്‍ 2,17,184 പേരുംഇംഗ്ലീഷ് മീഡീയത്തില്‍ 2,01,259 പേരും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ് (2377), കന്നട (1527) വിദ്യാര്‍ത്ഥികളുണ്ട്. 1749 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതുന്നു.

News

കൊറോണ- 11 പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

  • 15th February 2020
  • 0 Comments

കൊറോണ- 11 പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കികോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 11 പേരെ കൂടി ഹൗസ് ക്വാറന്റൈന്‍ ഒഴിവാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 165 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ ഇനി 239 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപത്രിയില്‍ നിന്നും ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. […]

News

ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും

  • 15th February 2020
  • 0 Comments

മലയമ്മ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കും. 19 ന് രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് സര്‍പ്പബലി എന്നിവയും 20 ന് രാവിലെ ആയിരംകുടംധാര, 11 മണിക്ക് സനാതന ധര്‍മ്മ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ പി. എം ശ്രീധരന്‍ മാസ്റ്ററുടെ പ്രഭാഷണം, ഉച്ചക്ക് അന്നദാനം, വൈ. സാമൂഹാരാധന, രാത്രി സ്റ്റേജില്‍ ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ചാത്തമംഗലം എ.യു. പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘ആശ്ചര്യചൂഡാമണി’, നൃത്തനൃത്യങ്ങള്‍ എന്നിവയും 21ന് ശിവരാത്രി നാളില്‍ […]

Sports

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

  • 15th February 2020
  • 0 Comments

കുന്ദമംഗലം; കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി . എച്ച് എം പ്രേമരാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, പിടിഎ പ്രസിഡണ്ട് ജയപ്രകാശന്‍ അധ്യക്ഷതവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു . യുപി, എല്‍പി, വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ട്രോഫികളും, എവറോളിംഗ് ട്രോഫികളും വിതരണം ചെയ്യും. വാര്‍ഡ് മെമ്പര്‍ […]

News

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

  • 15th February 2020
  • 0 Comments

തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ കുമ്മനം രാജേശഖരന്‍ മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ പിറകെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ താല്‍ക്കാലികമായി പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കുകയായിരുന്നു. കെ സുരേന്ദ്രനോടൊപ്പം എം ടി രമേശിനെയും ശോഭാ സുരേന്ദ്രനെയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം അദ്ദേഹം […]

Kerala

സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും -ചീഫ് സെക്രട്ടറി

  • 15th February 2020
  • 0 Comments

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ 4) ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോർട്ട് ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ്. […]

Local

നിര്യാതനായി

  • 15th February 2020
  • 0 Comments

പണ്ടാരപ്പറമ്പ് വടക്കയില്‍ പരേതനായ മമ്മുവിന്റെ ഭാര്യ ആയിഷ (87) നിര്യാതനായി. മക്കള്‍ ; മുഹമ്മദ്,ഇസ്മായില്‍, റസാക്ക് മരുമക്കള്‍; അലീമ,മറിയക്കുട്ടി,സംസാദ്.

Local

ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉദ്ഘാടനം ചെയ്തു

  • 15th February 2020
  • 0 Comments

കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴില്‍ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴില്‍ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. ഇവയില്‍ കാരന്തൂരിലും പിലാശ്ശേരി പാറമ്മലും സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു. 100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ഓരോ ട്രാന്‍സ്‌ഫോര്‍മറിന്റെയും വിതരണ ശേഷി. ഇതിന് മൊത്തം 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തതോടെ കെ.എസ്.ഇ.ബി കുന്ദമംഗലം […]

error: Protected Content !!