News

ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും

മലയമ്മ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കും. 19 ന് രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് സര്‍പ്പബലി എന്നിവയും 20 ന് രാവിലെ ആയിരംകുടംധാര, 11 മണിക്ക് സനാതന ധര്‍മ്മ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ പി. എം ശ്രീധരന്‍ മാസ്റ്ററുടെ പ്രഭാഷണം, ഉച്ചക്ക് അന്നദാനം, വൈ. സാമൂഹാരാധന, രാത്രി സ്റ്റേജില്‍ ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ചാത്തമംഗലം എ.യു. പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നാടകം ‘ആശ്ചര്യചൂഡാമണി’, നൃത്തനൃത്യങ്ങള്‍ എന്നിവയും 21ന് ശിവരാത്രി നാളില്‍ രാവിലെ മഹാഗണപതി ഹോമം, 6 മുതല്‍ അഖണ്ഡനാമജപം, ഉച്ചക്ക് സാമൂഹസദ്യ, വൈ. സഹസ്രദീപം, ദീപാരാധന, നവീന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 8 മണിക്ക് സാംസ്‌കാരിക സമ്മേളനം, പ്രഭാഷണം, തുടര്‍ന്നു കാലിക്കറ്റ് ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന ‘മെഗാഷോ’ എന്നിവയും ഉണ്ടാകും. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പാടേരി നമ്പൂതിരിപ്പാട്, മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!