തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തെ കുമ്മനം രാജേശഖരന് മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ പിറകെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ താല്‍ക്കാലികമായി പി.എസ് ശ്രീധരന് പിള്ളയെ നിയമിക്കുകയായിരുന്നു.
കെ സുരേന്ദ്രനോടൊപ്പം എം ടി രമേശിനെയും ശോഭാ സുരേന്ദ്രനെയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കും, അവസരം ഫലപ്രദമായി വിനിയോഗിക്കും. ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.