Local

ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു

  • 14th February 2020
  • 0 Comments

ആരാമ്പ്രം ഗവ.എം.യു.പി.സ്‌കൂളില്‍ വായന പ്രൊജക്ടിന്റെ ഭാഗമായുള്ള ഹോം ലൈബ്രറി ജലീല്‍ വയലിലിന്റെ വീട്ടില്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, പി.കെ.സജീവന്‍ മാസ്റ്റര്‍, കെ.അബ്ദുല്‍ ശുക്കൂര്‍, പി.ആബിദ, പി.ജയപ്രകാശ്, കെ.സി.അനില, കെ.സുമ സംബന്ധിച്ചു. വായന ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് 31 നകം 100 ഹോം ലൈബ്രറികള്‍ സ്ഥാപിക്കുന്നത്

News

യൂത്ത് ലീഗ് ‘വീട്ടു മുറ്റം’ കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം

  • 14th February 2020
  • 0 Comments

കുന്ദമംഗലം:പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ‘വീട്ടു മുറ്റം’കാമ്പയിന് കുന്ദമംഗലത്ത് ഉജ്വല തുടക്കം. കാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘടാനം മുറിയനാലില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ നിര്‍വഹിച്ചു. മിറാസ് എ എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസ്‌ക്കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി ഒ.ഉസൈന്‍. എ അലവി. പി മമ്മിക്കോയ. സിദ്ധീഖ് തെക്കയില്‍. ഒ സലീം. കെ കെ ഷമീല്‍, അഡ്വ:ടി പി ജുനൈദ്. കെ മൊയ്തീന്‍ […]

News

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുത്; ഹൈക്കോടതി

  • 13th February 2020
  • 0 Comments

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍ കൂട്ടിചേര്‍ത്ത് പുതിയ പട്ടിക ഉണ്ടാക്കാം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും ഉപയോഗിക്കാം.2015ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആദ്യം 2019ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് […]

Local

നിബന്ധനകൾ പാലിച്ച് മാത്രം കുടിവെള്ളം വിതരണം നടത്തണം

  • 13th February 2020
  • 0 Comments

സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. ടാങ്കർ ലോറികളിലും മറ്റു വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും വിതരണം നടത്തുന്നവർ നിശ്ചിത ലൈസൻസ് എടുക്കണം. ഓരോ വാഹനത്തിന്റേയും നമ്പർ രേഖപ്പെടുത്തിയാണ് ലൈസൻസ് എടുക്കേണ്ടത്. വാടകയ്ക്ക് ഉപയോഗിക്കുന്നവയ്ക്കും ഇതു ബാധകമാണ്. കുടിവെള്ളം എന്ന് വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിക്കണം. അല്ലാത്തവയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്. ലൈസൻസ് നമ്പറും പ്രദർശിപ്പിക്കണം. ക്ലോറിൻ […]

Local

കൊറോണ; കോഴിക്കോട് പുതുതായി രണ്ടുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 13th February 2020
  • 0 Comments

കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനായി ജില്ലയില്‍ 2 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്ലന്‍ഡ് വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വന്നവരെയാണ് ് നിരീക്ഷണത്തിലുള്ളത്. മലപ്പുറം സ്വദേശിയാണ് മെഡിക്കല്‍ കോളജിലുള്ളത്.ഇവര്‍ ഉള്‍പ്പെടെ വീടുകളിലായി 400 പേരാണ് നിരീക്ഷണത്തിലുള്ളത്.3 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 30 സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ വന്ന 22 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇന്നും നാളെയും ജില്ലയിലെ 16 ബ്ലോക്ക് പിഎച്ച്‌സി യൂണിറ്റ് തലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം […]

Kerala News

റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പര 14ന് ആരംഭിക്കും : മന്ത്രി കെ.ടി. ജലീൽ

  • 13th February 2020
  • 0 Comments

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ 14ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് 36 മണിക്കൂർ തുടർച്ചയായി നീണ്ടുനിൽക്കുന്ന ഹാക്കത്തോണുകളിൽ വിദ്യാർഥികൾ പരിഹാരങ്ങൾ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെടുന്ന പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  വിദ്യാർഥികളിൽ പ്രശ്‌ന പരിഹാരങ്ങൾക്കുള്ള കഴിവും നവീന ആശയങ്ങൾ വളർത്തുവാനും ഹാക്കത്തോൺ വഴി കഴിയും. മികവുറ്റവരെ നിയമിക്കാൻ പ്രമുഖ […]

News

കൊറോണ; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

  • 13th February 2020
  • 0 Comments

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി രണ്ട് പേര്‍ ഉള്‍പ്പെടെ ആകെ 400 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരാളും ഉള്‍പ്പെടെ ആകെ നാലുപേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത് മലപ്പുറം സ്വദേശിയാണ്. ഇന്ന് മൂന്ന് സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 30 സാംപിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ന് ലഭിച്ച് ഒരു […]

National

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

  • 13th February 2020
  • 0 Comments

ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലെ് തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. 22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം. […]

News

സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരളത്തിന് റെക്കോഡ് നേട്ടം- മന്ത്രി ഇ.പി. ജയരാജൻ

  • 13th February 2020
  • 0 Comments

* നിയമനം ലഭിച്ച കായിക താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു* 195 താരങ്ങൾക്ക് ഫെബ്രുവരി 20ന് നിയമന ഉത്തരവ് നൽകും സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരള സർക്കാരിന് റെക്കോഡ് നേട്ടമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 245 താരങ്ങൾക്ക് നിയമനം നൽകി. എൽ.ഡി.സി. തസ്തികയിൽ നിയമനം ലഭിച്ച സന്തോഷ് ട്രോഫി കേരള ടീമിലെ 11 താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററി പ്രകാരം എൽ.ഡി ക്ലാർക്ക് തസ്തികയിലാണ് 11 പേരും ജോലിയിൽ […]

International

കൊറോണ; മരണ സംഖ്യ കൂടുന്നു, 1368 ആയി

  • 13th February 2020
  • 0 Comments

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണം 1368 ആയി. ദിവസംതോറും മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഇതുവരെ 60,286 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇന്ന് മാറ്റും. തുടര്‍ച്ചയായ […]

error: Protected Content !!