2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുത്; ഹൈക്കോടതി

0
148

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍ കൂട്ടിചേര്‍ത്ത് പുതിയ പട്ടിക ഉണ്ടാക്കാം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും ഉപയോഗിക്കാം.2015ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ആദ്യം 2019ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാരും ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്.

എന്നാല്‍ 2015ന് ശേഷം പ്രായപൂര്‍ത്തിയായ, വോട്ടവകാശം നേടിയ നിരവധി പേരുണ്ടാകുമെന്നും അവര്‍ക്കെല്ലാം ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രണ്ടാമത് ചേര്‍ക്കേണ്ടി വരുമെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 2019ല്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. 2015ലെ പട്ടികയില്‍ ഇവരുടെ പേരുണ്ടാകില്ലെന്നതാണ് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here