National

ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി; അപേക്ഷ നല്‍കിയത് പൂജയില്‍ പങ്കെടുക്കാന്‍

  • 1st March 2024
  • 0 Comments

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി പരോള്‍ നിഷേധിച്ചു. രണ്ടുപേരാണ് പൂജയില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി. കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലൈഷ് ഭട്ട് എന്നിവരാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിച്ചു. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹരജി പിന്‍വലിച്ചത്. ആദ്യമായാണ് ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്.

Kerala News

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

  • 18th October 2023
  • 0 Comments

ശബരിമല തീർത്ഥാടനത്തിനായി അലങ്കരിച്ച വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ല, ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ബോർ‍ഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമല സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു […]

Kerala News

47 ലക്ഷം രൂപ തിരിച്ച് നൽകണമെന്ന് ഹൈക്കോടതി; കെ.എം ഷാജിയ്ക്ക് ആശ്വാസം

  • 10th October 2023
  • 0 Comments

മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതി നിർദേശം . അനധികൃത സ്വത്താണെന്ന് ആരോപിച്ച് വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെ.എം.ഷാജി ഫയൽ ചെയ്ത് ഹർജിയിലാണു ഉത്തരവ്.കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു […]

National News

വധശ്രമ കേസ്; ലക്ഷ്വദീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

  • 3rd October 2023
  • 0 Comments

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ പ്രതിയായ വധ ശ്രമ കേസിൽ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പത്തു വർഷത്തെ ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വധശ്രമക്കേസില്‍ ലക്ഷ്വദീപ് എം.പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാര്‍ തന്നെയെന്നും നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്.പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരായ […]

Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

  • 8th September 2023
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയത്തിൽ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ടെൻഷൻ ഇൻഡസ്ട്രിയിൽ ഇലക്ടിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുളളവർ നൽകിയ ഹർജി തീ‍ർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ൽ കെഎസ്ഇബി കമ്പ നിയായതിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് നാഷണൽ പെൻഷൻ സ്കീമാണ് ബാധകമാകുന്നത്. […]

Kerala News

പെൺ സുഹൃത്ത് വീട്ടുകാരോടൊപ്പം പോയി; ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

  • 4th September 2023
  • 0 Comments

ഹൈക്കോടതി വരാന്തയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷി തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോ​ഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്.കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് […]

Kerala News

പി വി അൻവർ എം.എല്‍.എയുടെ പാര്‍ക്ക് തുറക്കാൻ അനുമതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള നദീ സംരക്ഷണ സമിതി

  • 24th August 2023
  • 0 Comments

പി വി അൻവർ എം എൽ എ യുടെ പാർക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള നദീ സംരക്ഷണ സമിതി. കേസ് ഹൈക്കോടതിയിലിരിക്കെ സർക്കാർ പാർക്ക് തുറക്കാൻ അനുമതി നൽകിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി നേരത്തെ തടയണ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. കക്കാടംപൊയില്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഈ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പാർക്ക് തുറക്കാൻ അനുമതി നല്‍കിയതെന്നും കേരള നദീ സംരക്ഷണ സമിതി ഹര്‍ജിയിലൂടെ […]

Local

അർധബോധാവസ്ഥയിൽ ലൈം​ഗിക ബന്ധത്തിന് നൽകുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ല: ഹൈക്കോടതി

  • 8th August 2023
  • 0 Comments

കൊച്ചി: അർധബോധാവസ്ഥയിൽ ലൈം​ഗിക ബന്ധത്തിന് നൽകുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് എസ്‌സി, എസ്ടി സ്പെഷ്യൽ കോടതി ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ല. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ […]

Kerala News

വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ട; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

  • 21st July 2023
  • 0 Comments

ഡോ . വന്ദന ദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഏക പ്രതിയായ സന്ദീപിനെ അന്നേദിവസം തന്നെ അറസ്റ്റ് ചെയുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ ശാസ്ത്രീയതയോടെയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. എതിര്‍ സത്യവാങ്മൂലത്തിലാണ് […]

Kerala News

അധ്യാപകന്റെ കൈ വെട്ടിയ കേസ്; അഞ്ചു പേരെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ എൻ ഐ യെ

  • 14th July 2023
  • 0 Comments

തൊടുപുഴ ന്യൂ മാൻ കോളേജിലെ പ്രൊഫസർ ടി ജെ ജോസെഫിന്റെ കൈ വെട്ടിയ കേസിൽ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി എൻ ഐ എ.5 പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കുക . മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ശിക്ഷ നല്‍കിയതും ചോദ്യം ചെയ്യും. 8 പേർക്ക് ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കണമെന്നാണ് തീരുമാനം. അടുത്തയാഴ്ച അപ്പീല്‍ സമര്‍പ്പിക്കാനാണ്നേരത്തെ, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി സജിൽ , […]

error: Protected Content !!