Local

പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യം; കെ.ഇ.എന്‍

  • 13th February 2020
  • 0 Comments

പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമെന്ന് കെ.ഇ.എന്‍. എം ഇ എസ് മതേതര ബഹുസ്വര കൂട്ടായ്മ കുന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലല്ല മറിച്ച് പൗരത്വത്തിനെ എതിര്‍ക്കുന്ന പൗരത്വ വിരുദ്ധ ബില്ലന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം ഇ എസ് ആര്‍ട്‌സ് &സയന്‍സ് കോളേജ് ചാത്തമംഗലം മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം. എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി, എം ഇ […]

Local

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ശുചിത്വ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • 13th February 2020
  • 0 Comments

മടവൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്തആഭിമുഖ്യത്തില്‍ രാംപോയില്‍ അങ്ങാടിയില്‍ വെച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ആരോഗ്യ ശുചിത്വ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. വി. പങ്കജാക്ഷന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 70 ഓളം ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ആരോഗ്യ ശുചിത്വ പരിശോധന നടത്തുകയുണ്ടായി. ആര്‍ക്കും തന്നെ പകര്‍ച്ച വ്യാധി രോഗങ്ങള്‍ ഉള്ളതായി പരിശോധന റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞില്ല. […]

News

അറിയിപ്പുകള്‍

  • 12th February 2020
  • 0 Comments

കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ലജില്ലയില്‍ 1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  തീരുമാനിച്ചു.കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന്‍ രീതിയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കെ.സി.സി പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, […]

Kerala

കുപ്പിവെള്ളത്തിന്റെ വില കുത്തനെ കുറച്ചു; സര്‍ക്കാര്‍ ഉത്തരവിറക്കി

  • 12th February 2020
  • 0 Comments

കുപ്പിവെള്ളത്തിന് സംസ്ഥാനത്ത് വില കുത്തനെ കുറച്ചു. ഇനി മുതല്‍ കുപ്പിവെള്ളം വാങ്ങാന്‍ 13 രൂപ നല്‍കിയാല്‍ മതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജ്ഞാപനം ഉടന്‍ ഇറക്കും. ഇരുപത് രൂപയാണ് നിലവില്‍ ഒരു കുപ്പി വെള്ളത്തിന്. എട്ട് രൂപയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ വില നിശ്ചയിച്ചത്. വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ […]

Local

ശില്‍പ്പശാല നടത്തി

  • 12th February 2020
  • 0 Comments

കളരിക്കണ്ടി നവോദയ വായനശാലയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് ഗ്രാമോത്സവ കമ്മറ്റിയും സംയുക്തമായി വായനശാല ഹാളില്‍ വ്യക്തിത്വ വികസനവും സ്ത്രീ സമൂഹവും വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ജനാര്‍ദ്ദനന്‍ കളരിക്കണ്ടി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ദീപ വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ഹിതേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു ശില്‍പ്പശാലയില്‍ ശ്രീനിവാസന്‍ ചെറുകുളത്തൂര്‍ ക്ലാസ് എടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ്,ഇ പ്രമോദ്, കെപി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. […]

Local

നിര്യാതനായി

  • 12th February 2020
  • 0 Comments

മലയമ്മയിെലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന  M N ബാലകൃഷ്ണൻ (76) വയസ്സ് നിര്യാതനായി ഭാര്യ കമലമക്കൾ : മിനി, ബാബുരാജ്  മരുമക്കൾ : അരവിന്ദൻ ,പ്രിയ  സഹോദരങ്ങൾ: പാർവതി Late, നാരായണി, ഗോപാലൻ Late , സരോജിനി , സുധ

News

പകൽ താപനില: ജോലി സമയം പുനഃക്രമീകരിച്ചു

  • 12th February 2020
  • 0 Comments

സംസ്ഥാനത്തു പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമയം പുനഃക്രമീകരിച്ചത്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി […]

News

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2018 പ്രഖ്യാപിച്ചു

  • 12th February 2020
  • 0 Comments

സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ് എന്നിവയിലുമാണ് അവാർഡ്.അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയ്ക്കാണ് അവാർഡ്. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള […]

Local

വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡില്‍ നടക്കുന്നത് നിലവാരമില്ലാത്ത പണി; പരാതി നല്‍കി

  • 12th February 2020
  • 0 Comments

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡ് പണി നിലവാരമില്ലാത്ത രീതിയില്‍ ആണ് നടക്കുന്നത് എന്ന ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. കൊടുവള്ളി പിഡബ്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും എംഎല്‍എ പിടിഎ റഹീമിനുമാണ് പരാതി നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച റോഡ് പണി റോഡ് കുത്തിയിളക്കിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി. നേരത്തെ റോഡിന് 10 മീറ്റര്‍ വീതി വേണം എന്ന ആവശ്യത്തില്‍ ഒരു കമ്മറ്റി ഉണ്ടാക്കി എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. അതിന് […]

News

ഇരുട്ടടി; പാചക വാതകത്തിന് ഒറ്റയടിക്ക് 146.50 പൈസ കൂട്ടി

  • 12th February 2020
  • 0 Comments

ഡല്‍ഹി തിരഞ്ഞെടുപ്പിന് പിന്നാലെ പാചകവാതകത്തിന് തീവില. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850രൂപ 50 പൈസയാണ് പുതിയ വില. നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.

error: Protected Content !!