Local

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം;കേരള റിയല്‍ എസ്സ്‌റ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍

  • 10th February 2020
  • 0 Comments

കുന്ദമംഗലം; ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള റിയല്‍ എസ്സ്‌റ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. എല്ലാ മേഖലകളും വന്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഭൂമി ക്രിയ വിക്രിയയെ പ്രതികൂലമായി ബാധിക്കുന്നതും, ഭൂമി, വസ്തു കച്ചവടത്തില്‍ ഇടനിലക്കാരായ തൊഴിലാളികളെ പ്രയാസത്തിലുമാക്കുന്ന ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള ബഡ്ജറ്റിലെ പ്രഖ്യാപനം പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ മോഹനന്‍ അദ്ധ്യക്ഷ #ത വഹിച്ചു സംസ്ഥാനജനറല്‍ സെക്രെട്ടറി എംകെ അബ്ദുല്‍ സലാം […]

Local

പത്താംമൈല്‍ പണ്ടാരപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ;നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്

  • 10th February 2020
  • 0 Comments

പത്താംമൈല്‍ പണ്ടാര പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് എടുത്തിട്ട് റോഡില്‍ രൂപപ്പെട്ട കിടങ്ങുകളാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. അതുപോലെതന്നെ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഇത് ചെറു വാഹനങ്ങള്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായ അവസ്ഥയിലാണ്. റോഡില്‍ പൈപ്പിടല്‍ കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ പുനര്‍നിര്‍മിക്കാത്തതാണ് ഇത്തരത്തില്‍ കിടങ്ങുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Local

കേരളാ പോലീസിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കുക; സോളിഡാരിറ്റി

  • 10th February 2020
  • 0 Comments

കോഴിക്കോട് : പൗരത്വ നിയമവിഷയത്തില്‍ ജനങ്ങള്‍ സംഘടിപ്പിക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളുടെ മേല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന പേരില്‍ സ്വമേധയാ കേസെടുത്തു സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് സോളിഡാരിറ്റി . ആഭ്യന്തര മന്ത്രാലയത്തിന്റെ തികഞ്ഞ പരാജയമാണ് ഈ സമരം തുടങ്ങിയത് മുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളെ മതസ്പര്‍ദ്ധ എന്ന വാക്കുപയോഗിച്ചു വര്‍ഗീയ ധൃവീകരണത്തിന് നയിക്കുന്ന നിലപാടുകള്‍ കേരളാ പോലീസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സംവിധാനം ഈ നാടിനെ അപകടത്തിലാക്കുന്ന തരത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും വെള്ളിമാട്കുന്ന് ഐ.എസ്.ടി. […]

Local

നിര്യാതയായി

  • 10th February 2020
  • 0 Comments

പിലാശ്ശേരി നാലാം കണ്ടത്തില്‍ പരേതനായ ഉസൈന്റെ ഭാര്യ ഫാത്തിമ (76). മക്കള്‍; അമ്മദ്, റഷീദ് മോന്‍ട്ടി, മുനീര്‍, സുബൈദ. മരുമക്കള്‍ച സെറീന, സാഹിദാ, ആസിഫാ റഷീദ്. (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത്) മുഹമ്മദ് ചെറുപ്പ.

Local

വിഷരഹിത പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

  • 10th February 2020
  • 0 Comments

ചെത്തുകടവ്; ചെത്തുകടവ് പൊതുജന വായനശാല കരിയാത്ത മണ്ണില്‍ വയലില്‍ തുടങ്ങിയ വിഷരഹിത പച്ചക്കറിത്തോട്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വായനശാലാ പ്രസിഡണ്ട് രജയ്.പി.ആദ്ധ്യക്ഷ്യത വഹിച്ചു. ഉണര്‍വ്വ് കുടുബശ്രീ പ്രതിനിധി വത്സമ്മ ടീച്ചര്‍, പത്താം വാര്‍ഡ് റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, വായനശാലാ സെക്രട്ടറി പി.രാധാകൃഷ്ണന്‍ സ്വാഗതവും കെ.ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.

Sports

KHSS യു പി വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം: 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കുന്ന യു .പി .വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു.കോഴിക്കോട് ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഒ. കല സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി വാര്‍ഡ് മെമ്പര്‍ ബൈജു, പ്രധാനാധ്യാപകന്‍ […]

Trending

നിര്‍മ്മാണമേഖലയിലെ നൂതന ആശയങ്ങള്‍ തുടര്‍വിദ്യഭ്യാസത്തിലുടെ വളര്‍ത്തിയെടുക്കാന്‍ റെന്‍സ്‌ഫെഡ് തയ്യാറാകണം; ജില്ല കലക്ടര്‍

നിര്‍മ്മാണമേഖലയിലെ നൂതന ആശയങ്ങള്‍ തുടര്‍വിദ്യഭ്യാസത്തിലുടെ സമൂഹ്യ വ്യവസ്ഥിതിക്ക് ഗുണകരമാം വിധം വളര്‍ത്തിയെടുക്കാന്‍ റെന്‍സ്‌ഫെഡ് തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവു.ഐ എ.എസ്. റജിസ്‌ട്രേഡ് എഞ്ചിനിയേര്‍സ് & സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ (റെന്‍സ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും തുടര്‍ വിദ്യഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളകടര്‍. നിര്‍മാണത്തിലും പ്ലാനിങ്ങിലും സൂക്ഷ്മത പുലര്‍ത്തണമെന്നും നിയമം അനുശാസിക്കുന്ന രൂപത്തില്‍ കെട്ടിട നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യണമെന്നും ഒപ്പം ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കേണ്ട നിയമങ്ങള്‍ പാലിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കുടാതെ ഗ്രാമ പഞ്ചായത്തുകളില്‍ […]

Sports

കൊയപ്പ ഫുട്‌ബോള്‍; ഇന്ന് ഫൈനല്‍

കൊടുവള്ളി :ഫൈനലിൽ റോയൽ ട്രാവെൽസ് കോഴിക്കോട് മെഡിഗാർഡ് അരീക്കോടിനെ നേരിടും. രാത്രി 8 മണിക്ക് കൊടുവള്ളി മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്.

information

അറിയിപ്പുകള്‍

പ്രസവാനുകൂല്യം : രേഖകള്‍ സഹിതം എത്തണംജില്ലയില്‍ 2018 മാര്‍ച്ച് മുതല്‍ 2019 ഒക്‌ടോബര്‍ വരെയുളള മാസങ്ങളില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും (ഐ.എം.സി.എച്ച്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്) പ്രസവം കഴിഞ്ഞു ഡിസ്ചാര്‍ജായതും പ്രസവാനുകൂല്യം ലഭിക്കാത്തവര്‍  ഈ ആനുകൂല്യം ലഭിക്കുന്നതായി ഫെബ്രുവരി 10 മുതല്‍ 15 വരെ രാവിലെ 10 നും മൂന്നിനുമിടയില്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗന്റെ ആറാം നിലയിലെ ആശുപത്രിയുടെ പിആര്‍ഒ/ആര്‍എസ്ബിവൈ ഓഫീസില്‍ ഡിസ്ചാര്‍ജ് കാര്‍ഡും ആനുകൂല്യവും കൈപറ്റുന്നതിന് തൊട്ടു മുമ്പ് വരെയുളള ഇടപാടുകള്‍ രേഖപ്പെടുത്തിയ ബാങ്ക് […]

Kerala

പാലാരിവട്ടം പാലം അഴിമതി;വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും. അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സിന്റെ നീക്കമെന്നാണ് സൂചന. പാലം നിര്‍മിച്ച ആര്‍ഡിഎഫ് കമ്പനിക്ക് മുന്‍കൂറായി എട്ടുകോടി രൂപ നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. 2019 ആഗസ്റ്റില് ഒരു തവണ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം […]

error: Protected Content !!