Local

കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡിന് ഈട് വേണ്ട : ജില്ലാ കലക്ടര്‍

1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കാര്‍ഡ് പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ക്രഡിറ്റ് കാര്‍ഡ് നല്‍കുക.  ഇതിനായി […]

Kerala

കൊറോണ: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചു, ജാഗ്രത തുടരും

 സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3014 പേർ സംസ്ഥാനത്ത് മൂന്നു നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏർപ്പെടുത്തിയ സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പ്രിൻവലിച്ചത്. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ 72 പേരിൽ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില […]

National

ഡല്‍ഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നതില്‍ എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. നിലവില്‍ ഭരിക്കുന്ന എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ര ഡല്‍ഹിയില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 11-ന് ആണ് വോട്ടെണ്ണല്‍.

Local

ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കം

കുന്ദമംഗലം: നായര്‍കുഴി ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന തൈപ്പൂയ്യ മഹോത്സവം ഇന്ന് തുടങ്ങും. ശനിയാഴ്ച മഹാഗണപതിഹോമം,വൈത്തല നാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടക്കും. ഞായറാഴ്ച ഉഷപൂജ,പ്രഭാഷണം,സര്‍പ്പബലി, അന്നദാനം, മണലൂര്‍ ഗോപിനാഥിന്റെ കല്ല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ എന്നിവയും സമാപനദിവസമായ ഞായറാഴ്ച ശ്രീഭൂതബലി, മുല്ലപ്പള്ളി നാരായണന്‍നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കാഴ്ചശീവേലി, തായമ്പക, കല്‍ച്ചിറഭജനസമിതിയുടെ ഭജന എന്നിവയും നടക്കും.ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന്‍ നമ്പൂതിരിയും മേല്‍ശാന്തി പുളിയശ്ശേരി സുധീഷ് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് […]

Local

സാമൂഹ്യവിരുദ്ധരുടെ ക്രൂരത വീണ്ടും; റോഡില്‍ കക്കൂസ് മാലിന്യം തള്ളി

പിലാശ്ശേരി; പിലാശ്ശേരി റോഡില്‍ കൊട്ടാരത്തില്‍ താഴം വയലില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും പോകുന്ന റോഡിലാണ് സാമൂഹ്യ വിരുദ്ധരുടെ ഈ ക്രൂരത. നേരത്തെയും ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു.

Local

വരയുണ്ടെങ്കിലേ രക്ഷയില്ല; അതുംകൂടി ഇല്ലെങ്കിലോ

കുന്നമംഗലം ടൗണിലെയും പരിസരപ്രദേശങ്ങളിലെയും നാക്ഷണല്‍ ഹൈവേയിലെ സീബ്രാ ലൈനുകള്‍ മയഞ്ഞുപോയത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. ഏറെ വാഹനങ്ങള്‍ കടന്നുപോവുന്ന റോഡ് മുറിച്ചുകടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമാണ്. രാവിലെയും വൈകുന്നേരവും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അപകടങ്ങള്‍ക്ക് കാരണവുമാവുന്നു. ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കുന്ദമംഗലത്തും സമീപ പ്രദേശങ്ങളിലുമായി പഠിക്കുന്നത്. വൈകുന്നേരങ്ങളില്‍ ഇവരെല്ലാംകൂടെ ടൗണിലെത്തുമ്പോള്‍ റോഡ് മുറിച്ചുകടക്കുകയെന്നത് ഏറെ ബുദ്ധിമുട്ടായ കാര്യമാണ്. ദിവസവും വന്‍ ഗതാഗതക്കുരുക്കും ഉള്ളത് ഈ പ്രായാസം ഇരട്ടിയാക്കുന്നു. ടൗണില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ […]

News

ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം

ദുബൈ / മലപ്പുറം : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇന്നലെ ദുബൈയില്‍ നടന്ന ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും സമഗ്രമായി വരച്ചിടുന്ന മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദ സേജ്’ എന്ന ഇംഗ്ലീഷ് […]

പതിമംഗലം പാലുമണ്ണിൽ ആലിക്കുട്ടി (62) നിര്യാതനായി

പതിമംഗലം പാലുമണ്ണിൽ ആലിക്കുട്ടി (62) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ: തസ്ലീന, തൻസീഫ് ,തസ്നി മരുമക്കൾ: സാജിദ്, ജിനു അക്രം, ജിൽസ സഹോദരങ്ങൾ: ഇസ്മായിൽ, പാത്തുമ്മ, കുഞ്ഞാമിന, സൈനബ, കുഞ്ഞായിശ, ശരീഫ, പരേതരായ ഖദീജ, സാറോമ്മ, മറിയ മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് ചൂലാം വയൽ ജുമാ മസ്ജിദിൽ

Local

പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിന് കരാർ ഒപ്പുവച്ചു

പുഃനചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടു. തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കരാറുകൾ കൈമാറി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാലിന്യ സംസ്‌കരണമേഖലയിൽ സംസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോയതായി മന്ത്രി പറഞ്ഞു. പുനരുപയോഗ, പുനഃചക്രമണ സാധ്യതയില്ലാത്ത മാലിന്യങ്ങൾ സംസ്‌കരിക്കാൻ പുതിയ മാർഗങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായരും ജിയോ […]

Local

അറിയിപ്പുകള്‍

മസ്റ്റര്‍ 15 നകം ചെയ്യണംമത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി വിധവ പെന്‍ഷനര്‍മാര്‍ ഇനിയും മസ്റ്റര്‍ ചെയ്യാത്തവരുണ്ടെങ്കില്‍ ഫെബ്രുവരി 15 നകം മസ്റ്റര്‍ ചെയ്യണം. ആധാര്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രം മുഖേന മസ്റ്റര്‍ ചെയ്യേണ്ടതെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472. ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നാളിതുവരെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം മസ്റ്ററിംഗ് […]

error: Protected Content !!