Local

അറിയിപ്പുകള്‍

മസ്റ്റര്‍ 15 നകം ചെയ്യണംമത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി വിധവ പെന്‍ഷനര്‍മാര്‍ ഇനിയും മസ്റ്റര്‍ ചെയ്യാത്തവരുണ്ടെങ്കില്‍ ഫെബ്രുവരി 15 നകം മസ്റ്റര്‍ ചെയ്യണം. ആധാര്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രം മുഖേന മസ്റ്റര്‍ ചെയ്യേണ്ടതെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.

ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നാളിതുവരെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം മസ്റ്ററിംഗ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പരിശീലനത്തിന് അപേക്ഷിക്കാം
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്നോളജിയില്‍ പരിശീലനം നേടുവാന്‍ കെല്‍ട്രോണിന്റെ കോഴിക്കോട് നോളേജ് സെന്ററില്‍ അവസരം. ബിഇ/ബിടെക്/ബിസിഎ/എംസിഎ/ ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍: 9446885281.

കൂടിക്കാഴ്ച 18 ന്
കോഴിക്കോട് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ കൗണ്‍സിലര്‍ (ഒരു ഒഴിവ്)    തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൂടിക്കാഴ്ച ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നടത്തും. പ്രായം 40 വയസ് കവിയരുത്. യോഗ്യത – സോഷ്യോളജിയിലോ സൈക്കോളജിയിലോ ഉള്ള ബിരുദം/ബിരുദാനന്തര ബിരുദം.
താല്പര്യമുള്ളവര്‍  ബയോഡാറ്റ (ഫോട്ടോ പതിച്ച) യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952378920.

മെഡിക്കല്‍ ഓഫീസര്‍: കൂടിക്കാഴ്ച 11 ന്
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടില്‍, കോഴിക്കോട് ജില്ലയിലെ യൂണിറ്റുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 54200 രൂപ. താല്‍പര്യമുളളവര്‍ ഫെബ്രുവരി 11 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ റീജിയണല്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 9072310100.

സര്‍വ്വീസ് പ്രൊവൈഡര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്
സര്‍വ്വീസ് പ്രൊവൈഡര്‍ രജിസ്ട്രേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വടകര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന്‍, താമരശ്ശേരി മിനി സിവില്‍സ്റ്റേഷന്‍ എന്നീ കേന്ദ്രങ്ങളില്‍ ക്യാമ്പ് നടത്തുന്നു. സര്‍വീസ് പ്രൊവൈഡര്‍ രജിസ്ട്രേഷനു താല്‍പര്യമുളളവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിനു പുറമേ ഐ.ടി.ഐ മുതലായ സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബശ്രീ നല്‍കുന്ന സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമില്ലാത്ത വിദഗ്ദ തൊഴിലാളികള്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലര്‍/പഞ്ചായത്ത് മെമ്പര്‍മാരില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവയോടൊപ്പം ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡമായെത്തണം.

നോര്‍ക്ക റൂട്ട്സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി  നോര്‍ക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറില്‍ ഒപ്പുവച്ചു.
കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. ഇത് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, റിക്രൂട്ട്മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരിയും കഴിഞ്ഞ സെപ്തംബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രസ്തുത റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കുടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുകയോ, ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തീയതി 2020 ഫെബ്രുവരി 29.

ടെക്നീഷ്യന്മാര്‍ക്ക് യു.എ.ഇ യില്‍ അവസരംയു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കും. ന്യൂറോ ടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിര്‍ഹം വരെ (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ) ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
  വിശദവിവരങ്ങള്‍ www.norkaroots.org ലും. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 18.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!